നിത്യതയെ ഉത്ബോധിപ്പിച്ച് യാത്രയായ ഫിലിപ്പ് സാർ; നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ

 

ന്യൂഡൽഹി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. പി എസ്‌ ഫിലിപ്പിന്റെ അപ്രതീക്ഷിതമായ വേർപാട് വിശ്വാസി സമൂഹം വളരെ ഞെട്ടലോടാണ് ശ്രവിച്ചിരിക്കുന്നത്. വളരെ സൗമ്യതയും വിനയവും അതേസമയം ഉപദേശവിഷയങ്ങളിൽ ശക്തമായ നിലപാടുമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരിക്കൽ ഒരു വ്യക്തിയെ അദ്ദേഹം പരിചയപ്പെട്ടാൽ പീന്നീടും ആ പരിചയവും ബന്ധവും നിലനിർത്താൻ പരമാവധി ശ്രമിച്ചിരുന്നു എന്നത് വളരെ ശ്രദ്ദേയമായിരുന്നു. പെന്തക്കോസ്ത് സമൂഹത്തിന് വളരെ പ്രിയങ്കരനായ സഭാ നേതാവിനെയാണ് നഷ്ടമായത്. അനേകം ശിഷ്യ സമ്പത്തുള്ള ഫിലിപ്പ് സാറിന്റെ പ്രസംഗങ്ങളിൽ നിത്യതയുടെയും വിശുദ്ധിയുടെയും ആഹ്വാനം എന്നും മുന്നിട്ടുനിന്നിരുന്നു. അവസാന ദൈവവചനശുശ്രൂഷയിൽപോലും നിത്യതയുടെയും കർത്താവിന്റെ വരവിനെപ്പറ്റിയുമുള്ള ആഹ്വാനവും നിറഞ്ഞു നിന്നിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രത്യാശയുടെ ആഴവും ദൗത്യത്തോടുള്ള സമർപ്പണവുമാണ് വ്യക്തമാക്കുന്നത്. ഉത്തരേന്ത്യൻ സുവിശേഷകർക്കും സുവിശേഷപ്രവർത്തനങ്ങൾക്കും ആവേശവും ഊർജ്ജവും പകർന്നു നൽകുവാൻ അദ്ദേഹം ശ്രമിച്ചിരുന്നത് ഈ സമയം വിശേഷാൽ ഓർക്കുന്നു. പ്രിയ കർത്തൃദാസന്റെ വേർപാടിന്റെ ദു:ഖത്തിൽ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസ്സോസിയേഷൻ (NICMA) കൂട്ടായ്മയും പങ്കുചേരുന്നു. ഏവരെയും കർത്താവ് ദൈവീക സമാധാനം നൽകി ആശ്വസിപ്പിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.