മുഖങ്ങൾ: സെമിനാർ ഫൈനൽ സെക്ഷൻ ഡിസംബർ 11 ന്

വയനാട്: ഇതര വിശ്വാസ ആശയങ്ങ
ളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ’ എന്നതിൻ്റെ ഭാഗമായി ഇസ്ലാം – ക്രൈസ്തവ താരതമ്യ ചോദ്യ – ഉത്തര- പഠന സെമിനാർ ഡിസംബർ 11 ശനിയാഴ്ച വൈകിട്ട് 6.45 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും.
സുവിശേഷകർക്കും മാതാപിതാക്കൻമാർക്കും യുവതീയുവാക്കൾക്കും അവബോധം ലഭിക്കുന്ന സെമിനാറുകളിൽ
കേരളത്തിൽ 21 വർഷം മുമ്പ് ആദ്യമായി ഇസ്ലാം ഡിബേറ്റ് സംഘടിപ്പിച്ച വർഗ്ഗീസ് എം. സാമുവലും, ആശയ ഖണ്ഡനത്തിന് വേറിട്ട വഴി സ്വീകരിച്ച സെബാസ്റ്റ്യൻ പുന്നലക്കലും പൂർണ്ണ സമയം ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. വൈകിട്ട് 6.45 ന് പ്രസിദ്ധ ഇമ്മാനുവേൽ ഹെൻട്രിയുടെഗാനാലാപനത്തോടെയാണ് ആരംഭം.

ഇസ്ലാം – ക്രൈസ്തവ ആശയങ്ങൾ ചോദ്യ – ഉത്തരങ്ങളായും ചർച്ചയായും പ്രതിപാദിക്കുന്ന സെമിനാറിൽസഭാ /സംഘടന വ്യത്യാസമില്ലാതെ മേലദ്ധ്യക്ഷൻമാരും പാസ്റ്റേഴ്സും വൈദീകരും സഭാ നേതാക്കളും സഭാ അംഗങ്ങളും പങ്കെടുക്കും.

Meeting ID: 339 220 0496
Passcode: 32 36 37

 

-Advertisement-

You might also like
Comments
Loading...