പാസ്റ്റർ കെ സി തോമസിന്റെ പുസ്തകങ്ങളുടെ പ്രകാശനം ഡിസംബർ18ന്

 

തിരുവല്ല: ഐ പി സി മുൻ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് കോവിഡ് കാലത്തു രചിച്ച 25 പുസ്തകങ്ങളുടെ പ്രകാശനം ഡിസംബർ 18ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ വച്ചു നടക്കും. ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ സി ജോണും ചേർന്നു പ്രകാശനം നിർവഹിക്കും. ഈ സമ്മേളനത്തിൽ സഭാ നേതാക്കന്മാരും, വിവിധ ക്രൈസ്തവ മാധ്യമ പ്രവർത്തകരും എഴുത്തുകാരും ജനപ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും യൂട്യൂബിലും ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.