പ്രാര്‍ത്ഥിക്കുന്നവരിലൂടെ അത്ഭുതം സംഭവിക്കും: പാസ്റ്റര്‍ ജയ് ജോണ്‍

തിരുവല്ല: പ്രാര്‍ത്ഥിക്കുന്ന സഭയിലൂടെ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ശാരോന്‍ ചിക്കാഗോ സഭയുടെ യൂത്ത് പാസ്റ്റര്‍ പാസ്റ്റര്‍ ജയ് ജോണ്‍. പ്രാര്‍ത്ഥന ശക്തമായ ആയുധമാണ്. ഉപാധികള്‍ കൂടാതെ പ്രാര്‍ഥിക്കുന്നവരെ ഇന്നും ആവശ്യമുണ്ട്. അവരിലൂടെ പ്രതിസന്ധികളില്‍ കടന്നു പോകുന്നവര്‍ക്ക് വിടുതലുണ്ട് എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്‍റെ ഈ വര്‍ഷത്തെ വെര്‍ച്വല്‍ ജനറല്‍ കണ്‍വന്‍ഷനില്‍ രണ്ടാം ദിവസം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഡേവിഡ് കെ അധ്യക്ഷത വഹിച്ചു.
പാസ്റ്റര്‍ സി.ബി സാബു പ്രധാന സന്ദേശം നല്‍കി.
5 ഞായറാഴ്ച വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ വരും ദിവസങ്ങളില്‍ നാഷണല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ഫിന്നി ജേക്കബ്, പാസ്റ്റര്‍ ജോസ് ജോസഫ്, പാസ്റ്റര്‍ ഡാനിയേല്‍ വില്യംസ്, പാസ്റ്റര്‍ എം ഡി സാമുവേല്‍, പാസ്റ്റര്‍ സന്തോഷ് തര്യന്‍, പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇന്ന് രാവിലെ 10ന് വനിതാ സമാജം മീറ്റിംഗ് നടന്നു. ഡോ. അനു കെന്നത് സന്ദേശം നല്‍കി.
നാളെ 4 ശനിയാഴ്ച രാവിലെ 10 മുതല്‍ സി.ഇ.എം-സണ്‍ഡേ സ്കൂള്‍ സമ്മേളനത്തില്‍ പാസ്റ്റര്‍ ജെയിസ് പാണ്ടനാട് സന്ദേശം നല്‍കും. 5 ന് രാവിലെ 10 മുതല്‍ സഭായോഗവും നടക്കും. ശാരോന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. വിവിധ മാധ്യമങ്ങളിലൂടെ കണ്‍വന്‍ഷൻ തത്സമയ സംപ്രേഷണം ചെയ്യുന്നുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു. സഭാ കൗണ്‍സില്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്നു.

-ADVERTISEMENT-

You might also like