ക്രിസ്തുവിനെ ഓർക്കുമ്പോൾ എന്റെ മനസ്സ് പെരുംകടലാകുന്നു: പെരുമ്പടവം ശ്രീധരൻ

ഷാർജ: ക്രിസ്തുവിനെ ഓർക്കുന്ന ഓരോ നിമിഷവും മനസ്സ് പെരും കടൽപ്പോലെ നിറഞ്ഞു നിൽക്കുന്ന അനുഭൂതിയാണെന്ന് പ്രശസ്ത സാഹിത്യകാരനും കേരളാ സാഹിത്യ അക്കാദമി മുൻ പ്രസിഡൻ്റുമായ പെരുമ്പടവം ശ്രീധരൻ പ്രസ്താവിച്ചു.
ഞാൻ ക്രിസ്തുവിന്റെ അനുയായിയാണ്. ക്രിസ്തുവിന്റെ കൈ പിടിച്ചു നടക്കുമ്പോൾ എനിക്ക് ഒന്നിനും കുറവില്ല. എനിക്ക് ശാന്തിയും സമാധാനവും നൽകുന്നത് ക്രിസ്തുവാണ്. അതുകൊണ്ട് ജീവിതത്തിൽ ശൂന്യതാ ബോധം ഇല്ലെന്നും പെരുമ്പടവം പറഞ്ഞു .

ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിൻ്റെ വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡിസം. 2 ന് സൂം പ്ലാറ്റ്ഫോമിൽ നടന്ന വാർഷിക സമ്മേളനവും പുരസ്കാര വിതരണവും ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയാ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.ജി മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ഐ പി സി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ തോമസ് തോന്നയ്ക്കലിൻ്റെ സ്മരണാർത്ഥം നല്കുന്ന തോന്നയ്ക്കൽ പുരസ്കാരം ഡോ.സിനി ജോയ്സ് മാത്യുവിന് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സമ്മാനിച്ചു.
ലാൽ മാത്യു പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
ഡോ. സിനി ജോയ്സ് മാത്യു മറുപടി പ്രസംഗം നടത്തി.
കോവിഡ് കാലത്ത് 25 പുസ്തകങ്ങൾ രചിച്ച ഐ പി സി കേരളാ സ്റ്റേറ്റ് മുൻ പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസിനെ യോഗം അനുമോദിച്ചു. വിനോദ് ഏബ്രഹാം പാസ്റ്റർ കെ.സി തോമസിനെ പരിചയപ്പെടുത്തുകയും ഐ പി സി യുഎഇ റീജിയൻ പ്രസിഡൻ്റ്
പാസ്റ്റർ രാജൻ എബ്രഹാം അനുമോദന സന്ദേശം നല്കുകയും ചെയ്തു.

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ചെയർമാൻ സി.വി.മാത്യു, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, നോർത്തമേരിക്കൻ ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം, ഡോ.റോയി ബി കുരുവിള, പാസ്റ്റർ വിൽസൺ ഹെൻട്രി എന്നിവർ ആശംസകൾ അറിയിച്ചു.

ഗ്ലോബൽ മീഡിയ നോർത്തമേരിക്കൻ ചാപ്റ്റർ പ്രസിഡൻ്റായിരുന്ന നിര്യാതനായ ജോർജ് മത്തായി സി പി എ യെ യോഗം അനുസ്മരിച്ചു. കൊച്ചുമോൻ ആന്ത്യാരത്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു .

ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ യോഗ നടപടികൾ നിയന്ത്രിച്ചു. ചാപ്റ്റർ പ്രസിഡൻ്റ് പി.സി.ഗ്ലെന്നി സ്വാഗതവും സെക്രട്ടറി ആൻ്റോ അലക്സ് നന്ദിയും പറഞ്ഞു. കേരൻ സാറാ ജോൺ, ജിതിൻ കെ.ഹരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ കെ.വൈ.തോമസ് എന്നിവർ പ്രാർഥന നയിച്ചു. മജോൺ കുര്യൻ, നെവിൻ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.