ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വിർച്വൽ ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കും

തിരുവല്ല: പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്കു തുടക്കം കുറിച്ചു കൊണ്ടു ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ വിർച്വൽ ജനറൽ കൺവൻഷൻ ഇന്ന് വൈകിട്ട് 6ന് ആരംഭിക്കും.
5 ഞായറാഴ്ച വരെ നടക്കുന്ന ഈ കൺവൻ ഷൻ സഭയുടെ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് ഉദ്ഘാടനം ചെയ്യും. നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തോമസ് എന്നിവരെ കൂടാതെ പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ ഡാനിയേൽ വില്യംസ്, പാസ്റ്റർ എം ഡി സാമുവേൽ, പാസ്റ്റർ സി ബി സാബു, പാസ്റ്റർ ജെ ജോണ്, പാസ്റ്റർ സന്തോഷ് തര്യൻ, പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിക്കും. 3ന് വെള്ളിയാഴ്ച രാവിലെ 10ന് വനിതാ സമാജം മീറ്റിംഗ് , 4 ശനിയാഴ്ച രാവിലെ 10 മുതൽ
സി ഇ എം- സൺഡേ സ്‌കൂൾ സമ്മേളനം, 5ന് രാവിലെ 10 മുതൽ സഭായോഗവും നടക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ മാധ്യമങ്ങളിലൂടെ കൺവൻഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സഭാ കൗണ്സിൽ കൺവൻഷനു നേതൃത്വം നൽകും.

 

 

-ADVERTISEMENT-

You might also like