പാസ്റ്റർ സി സി തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക: മന്ത്രി സജി ചെറിയാൻ

മുളക്കുഴ:  ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയറായ പാസ്റ്റർ സി സി തോമസ് നേതൃത്വ പാഠങ്ങളുടെ അനുകരണിയ മാതൃകയാണന്ന്  മന്ത്രി ശ്രീ സജി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് ദേശിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സി സി തോമസിനെ അനുമോദിക്കാൻ സംഘടിപ്പിച്ച  സമ്മേളനം സഭാ ആസ്ഥാനത്ത് ഉത്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ വ്യത്യസ്തത പുലർത്തിയ  മന്ത്രിയുടെ പ്രസംഗം ലീഡർഷിപ്പ് ക്ലാസ്സിൽ അധ്യാപകൻ പുലർത്തുന്ന പാടവത്തോടെയായിരുന്നു നിർവ്വഹിച്ചത്. സദസ്സ് ഏറെ ആസ്വദിച്ച അവതരണം  ലീഡർഷിപ്പ് സിദ്ധാന്തത്തിൻ്റെ പുതിയ പാഠങ്ങളെ ഓർമ്മപ്പെടുത്തുന്നതായിരുന്നു.  നേതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട  ഏഴ് നേതൃത്വ ഗുണങ്ങൾ അദ്ദേഹം വിശദീകരിച്ചു. അവ പ്രധാനമായും…
*1.മറ്റുള്ളവരെ കേൾക്കുക:* സമൂഹത്തിലെ ഏത് തുറയിലുമുള്ള വ്യക്തികളെ കേൾക്കാൻ പൊതുപ്രവർത്തകർ തയ്യാറാകണം. പരാതിയുമായി വരുന്ന ആളിൻ്റെ ജാതി,മതം, സാമൂഹിക – സാമ്പത്തീക പശ്ചാത്തലം  ഒന്നും നോക്കാതെ, അവരുടെ പരാതികൾ ശ്രദ്ധാപൂർവം കേൾക്കുക.എത്ര തിരക്കാണെങ്കിലും എത്ര സമയ ക്കുറവാണെങ്കിലും പരമാവധി മറ്റുള്ളവർക്ക് ചെവികൊടുക്കുക.
*2.കഴിവ് (നൈപുണ്യം):*
പദവികൾ സേവനത്തിനായി ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടാകണം. മികച്ച രീതിയിൽ ആശയ വിനിമയം നടത്താൻ കഴിയണം.മറ്റുള്ളവരെ ആകർഷിക്കുന്ന പ്രതിപാദന ശേഷിയും വേദികളെ കൈകാര്യം ചെയ്യാനുള്ള സാമർഥ്യവും പ്രധാനമാണ്. പ്രഭാഷണകലയെ ആശയ പ്രചാരണത്തിനായി സൂഷമതയോടെ ഉപയോഗിക്കുക.
*3.അറിവ്  (വിജ്ഞാനം) ഉണ്ടായിരിക്കുക*
പണ്ടെങ്ങോ പഠിച്ചതും വായിച്ചതുമായ കാര്യങ്ങൽ ഇപ്പോൾ പഠിപ്പിക്കാൻ പറ്റില്ല. സമൂഹത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ച് വിജ്ഞാനം ശേഖരിക്കണം. പുതിയ സദസ്സിനെ അഭിമുഖീകരിക്കാൻ പുതിയ അഭിരുചികൾ സ്വായത്തമാക്കണം. നിരന്തരം നമ്മെ നവീകരിക്കണം. വിവിധ വിഷയങ്ങളിൽ അറിവ് ഉണ്ടായിരിക്കണം.
*4.ബന്ധങ്ങൾ സൂക്ഷിക്കുക*
നേതാവ് പൊതുജനങ്ങളുടെ ലീഡറാണ്. എല്ലാവരുമായും ഹൃദയ ബന്ധം സ്ഥാപിക്കുക. സാധാരണ ആളുകളിൽ നിന്ന് പോലും പഠിക്കാനുണ്ട്. ചായക്കടകളിലും മറ്റ് ഷോപ്പുകളിലും അറിവുകൾ പങ്കുവക്കപ്പെടുന്നുണ്ട്. മറ്റുള്ളവരെ പരിചയപ്പെടുക. സമൂഹവുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുക.വ്യവഹാരങ്ങളിൽ വിനിമയം ചെയ്യുന്നത് എപ്പോഴും വിജ്ഞാനം ആയിരിക്കും.
*5.എപ്പോഴും ചിരിക്കുക( പോസിറ്റീവ്  ആയിരിക്കുക)*
ഏതു പ്രശ്നങ്ങളുടെ നടുവിലും പ്രസന്നവദനനായി ഇരിക്കുക. ചിലർ എപ്പോഴും മൂഡ് ഓഫ് ആയിരിക്കും.ചിലർ നിഷേധാത്മക ചിന്തകളിൽ മാത്രം അഭിരമിക്കും.നിരാശയിൽ തളരാതെ ഊർജസ്വലതയോടെ, പുഞ്ചിരിയോടെ മുന്നോട്ട് പോകുക.
*6.പരസഹായം ചെയ്യുക( സേവന തൽപരത)*
മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുക അപരൻ്റെ വേദനകൾ മനസ്സിലാക്കാൻ നന്മയുള്ള ഹൃദയം ഉണ്ടായിരിക്കണം. മനസ്സലിവ്, കരുണ, ആർദ്രത,സഹാനുഭൂതി എന്നിവ നേതാവിന് ഉണ്ടാകേണ്ട ഗുണങ്ങൾ ആണ്.
*7. എല്ലാവരെയും ബഹുമാനിക്കുക:*
അഹങ്കാരത്തിൻ്റെ ശൈലി പാടില്ല. മുതിർന്നവർ, വയോജനങൾ, മാതാപിതാക്കൾ, അധ്യാപകർ, സഹപ്രവർത്തകർ എന്നിവരെ ബഹുമാനിക്കണം. ആരെയും ഇകഴ്ത്തി സംസാരിയ്ക്കരുത്.  തുടങ്ങിയ ഘടകങ്ങൾ ഒരു നേതാവിന് ഉണ്ടായിരിക്കണം – മന്ത്രി വിശദീകരിച്ചു.
പാസ്റ്റർ സി സി തോമസ് ഈ ഗുണങ്ങൾ സമന്വയിച്ച വ്യക്തിയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ  എൻ്റെ സമശീർഷകനായി പഠിക്കുന്ന കാലത്ത് തികച്ചും സൗമ്യനും സ്വാത്വീകനുമായിരുന്ന പാസ്റ്റർ സി സി തോമസിൻ്റെ സ്ഥാനലബ്ദി ചരിത്ര നിയോഗമാണ്.  ” കൊട്ടാരക്കരയിൽ നടന്ന ജ്യേഷ്ഠൻ്റെ മകളുടെ വിവാഹ ശുശ്രൂഷ നടത്തിയത് പാസ്റ്റർ സി സി തോമസ് ആണ്. എന്നെ ഏറെ വികാരഭരിതനാക്കുകയും ആകർഷിക്കുകയും  ചെയ്ത  വിവാഹ ശുശ്രൂഷയായിരുന്നു അത്. ശുശ്രൂഷകളിൽ  അദ്ദേഹം പുലർത്തുന്ന മികച്ച അച്ചടക്കം  ശ്രദ്ദേയമാണ്, മന്ത്രി കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.