വൈ.എം.സി.എ മാരാമൺ: പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും

ജീവിത ബന്ധങ്ങളിൽ സൂക്ഷ്മത പാലിക്കുക : മന്ത്രി വീണാ ജോർജ്

മാരാമൺ : ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിൽ കൂടി കടന്നു പോകുമ്പോൾ നാം മറ്റുള്ളവർക്ക് കരുതലും സ്നേഹവും പകർന്നു കൊടുക്കാൻ കഴിയുന്നവരാകുകയും മാത്രമല്ല ഈ പ്രത്യേക സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നത് പോലെ തന്നെ ജീവിത ബന്ധങ്ങളിലും സൂക്ഷമത ഉറപ്പാക്കുവാൻ നാം ശ്രദ്ധിക്കണം. മാരാമൺ വൈ.എം.സി.എ യുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്.

post watermark60x60

പ്രസിഡന്റ്‌ റവ. രാജു പി. ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ സ്വാഗതം അറിയിക്കുകയും, വൈ.എം.സി.എ നാഷണൽ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നൽകുകയും ചെയ്തു. ക്രിസ്റ്റഫർ കുന്നിലേത്‌, എൽസ ഐസക്, എം. തങ്കച്ചൻ, വർഗീസ് സി. തോമസ്, പെണ്ണമ്മ ലൂക്ക് എന്നിവർ പ്രസംഗിച്ചു.

മാരാമൺ YMCA യുടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു.

Download Our Android App | iOS App

പ്രസ്തുത സമ്മേളനത്തിൽ ശാസ്ത്ര റിപ്പോർട്ടിങ്ങിൽ കേന്ദ്ര അവാർഡ് നേടിയ മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് സബ് എഡിറ്റർ ശ്രീ വർഗീസ് സി തോമസിനെ ജസ്റ്റിസ് ജെ. ബി. കോശി പൊന്നാടയണിയിച്ചു അനുമോദിച്ചു. കൂടാതെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, കായിക കലാ പ്രതിഭകളെയും ആദരിച്ചു. പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി വിജയിച്ച മാരാമൺ YMCA ഷട്ടിൽ ക്ലബ്ബിനെ പ്രത്യേകം അനുമോദിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like