റ്റി.പി.എം ചെങ്ങന്നൂർ കൺവൻഷൻ ഡിസംബർ 9 മുതൽ പുത്തൻതെരുവിൽ

ചെങ്ങന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ ചെങ്ങന്നൂർ കൺവൻഷൻ ഡിസംബർ 9 മുതൽ 12 വരെ ചെങ്ങന്നൂർ പുത്തൻതെരുവ് റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി, ദിവസങ്ങളിൽ രാവിലെ വേദപാഠവും പൊതുയോഗവും വൈകിട്ട് കാത്തിരിപ്പ് യോഗവും യുവജന സമ്മേളനവും നടക്കും.
ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയും സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

-ADVERTISEMENT-

You might also like