ലോകത്തിൽ ക്രിസ്തുവിൻ്റെ വെളിച്ചം പരത്തുന്നവരായി തീരണം യുവാക്കൾ: പാസ്റ്റർ ജോസ് കെ എബ്രഹാം

പുനലൂർ: അന്ധകാര നിബിഡമായ ലോകത്തിൽ പ്രകാശം പരത്തുന്നവരായി തീരണം യുവാക്കൾ. പ്രകാശം ആയിത്തീരാൻ ദൈവം തിരഞ്ഞെടുത്തിണ്ടെങ്കിൽ ആർക്കും നമ്മെ തടയാൻ കഴിയില്ല എന്ന് പുനലൂർ സെൻ്റർ പി വൈ പി എ യുടെ പ്രവർത്തന ഉദ്ഘാടനം നടത്തിക്കൊണ്ട് സെൻ്റർ ശുശ്രൂഷകൻ ആയ പാസ്റ്റർ ജോസ് കെ എബ്രഹാം യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .പി വൈ പി എ പ്രസിഡൻറ് പാസ്റ്റർ ബോബൻ ക്ലീറ്റസിൻ്റെ അധ്യക്ഷതയിൽ നവംബർ 14 ഞായറാഴ്ച 4 മണിക്ക് ചെമ്മന്തൂർ ഐപിസി കർമ്മേൽ ടൗൺ ചർച്ചിൽ വച്ച് നടന്ന
പ്രവർത്തന ഉദ്ഘാടനസമ്മേളനത്തിൽ സംസ്ഥാന പി വൈ പി എ സെക്രട്ടറി ഷിബിൻ സാമുവേൽ മുഖ്യ സന്ദേശം അറിയിച്ചു. ലോകത്തിലുള്ള സകലത്തിനെക്കാളും ദൈവത്തെ സ്നേഹിക്കണം എന്ന് യുവാക്കളെ ഓർമിപ്പിച്ചുണർത്തി. പി വൈ പി എ വൈസ് പ്രസിഡൻറ് പാസ്റ്റർ ജോൺസൺ തോമസ് സ്വാഗതപ്രസംഗം നിർവഹിച്ചു. 2021 -2024 വർഷത്തെ വിശാല പ്രവർത്തന പദ്ധതി പി വൈ പി എ സെക്രട്ടറി ബ്രദർ ഷിബിൻ ഗിലയാദ് അവതരിപ്പിച്ചു. പ്രോഗ്രാം കലണ്ടർ സൺഡേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ ജി മോനച്ചൻ പ്രകാശനം നിർവഹിച്ചു .യുവ നാദം മാഗസിൻ കവർ പി വൈ പി എ പബ്ലിസിറ്റി കൺവീനർ ബ്രദർ സ്റ്റീഫൻ സാം സൈമൻ്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി സെന്റർ പബ്ലിസിറ്റി കൺവീനർ ആയ പാസ്റ്റർ ഷാജി വർഗീസ് പ്രകാശനം നിർവഹിച്ചു. ചാരിറ്റി ബോർഡ് ഉദ്ഘാടനം സെൻ്റർ ട്രഷറാർ ബ്രദർ സി.ജി ജോൺസൺ പ്രഥമ ഫണ്ട് പി വൈ പി എ ചാരിറ്റി കൺവീനർ ബ്രദർ ബോവസ് അച്ചൻകുഞ്ഞിന് കൈമാറി നിർവഹിച്ചു
മ്യൂസിക് ബാൻഡിൻ്റെ ലോഗോ പ്രകാശനം സെന്റർ സോദരി സമാജം പ്രസിഡൻറ് സിസ്റ്റർ മിനി ജോസ് മ്യൂസിക് കൺവീനർ ബ്രദർ സന്തോഷിൻ്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു ആശംസ അറിയിച്ചു.സെൻ്ററിലെ ശുശ്രൂഷകൻമാരെ പ്രതിനിധീകരിച്ച് സെന്റർ വൈസ് പ്രസിഡൻറ് പാസ്റ്റർ ഷാജി സോളമൻ ആശംസ അറിയിച്ച് 2021 -2024 പ്രവർത്തന സമിതിയെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു പി വൈ പി എ ജോയിൻ്റ് സെക്രട്ടറി ബ്രദർ ജിനീഷ് പ്ലാച്ചേരി നന്ദി അറിയിച്ചു. വിപുലവും വ്യത്യസ്തവുമായ പ്രവർത്തന പദ്ധതികളെ പി വൈ പി എ പ്രവർത്തകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.