കേരളാ ക്രൈസ്തവ സംയുക്ത സമിതി: നേതൃത്വ പരിശീലന ക്യാമ്പ് നവംബർ 19 മുതൽ കോട്ടയത്ത്

post watermark60x60

കോട്ടയം: കേരളത്തിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ പൊതുവേദിയായ കേരളാ ക്രൈസ്തവ സംയുക്ത സമിതി സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് നവംബർ 19 വെള്ളി മുതൽ 21 ഞായർ വരെ കോട്ടയം, കളത്തിൽപ്പടി, ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടക്കും.
ആത്മീക – സാംസ്കാരിക മുന്നേറ്റത്തിനും രാഷ്ട്രസേവനത്തിനും സാമൂഹിക ഇടപെടലിനും രാഷ്ട്രീയ സംഘാടനത്തിനും യുവാക്കളെ നേതൃത്വപരമായി പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രസനാധിപൻ, സിനഡ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം നിർവ്വഹിക്കും.
വിവിധ സെക്ഷനുകളിലായി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, റവ.ഡോ. ജോൺസൺ തേക്കടയിൽ, റവ. ഡോ. ആൻ്റണി തറേക്കടവിൽ, സ്‌ക്വാഡ്രൻ ലീഡർ(റിട്ട.) കെ. എസ് മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബ്രദർ. അനിൽകുമാർ അയ്യപ്പൻ, അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ, അഡ്വ.സാവി ജോസഫ് എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ് എടുക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കുക.
9496319119, 9495000246, 9778066973, 8590013484.

-ADVERTISEMENT-

You might also like