പാസ്റ്റർ അനീഷ് പാമ്പാടിയുടെ മകന് കേരള സ്പോർട്സ് അക്കാഡമിയിൽ സെലക്ഷൻ ലഭിച്ചു

വാർത്ത: രാജീവ്‌ ജോൺ പൂഴനാട്

കാസർഗോഡ്: കേരള സ്പോർട്സ് കൗൺസിലിന്റെ കാസർഗോഡ് സ്പോർട്സ് അക്കാദമിയിലേക്ക്‌ കബഡിക്ക്‌ ഐ. പി. സി സഭ പാസ്റ്റർ അനീഷ് പാമ്പാടിയുടെ മകൻ ജോഷുവക്ക് സെലക്ഷൻ ലഭിച്ചു. വാഴൂർ സെന്റ് പോൾസ് ഹൈസ്കൂളിന്റെ അഭിമാന കായിക പ്രതിഭ ആണ് 8 ക്ലാസ്സുകാരനായ യോശുവ. കേരള സംസ്ഥാന കബഡി കോച്ചും കോട്ടയം ജില്ല സെക്രട്ടറിയും ആയ ഷിബു കെ പോൾ ആണ് പരിശീലകൻ. കഴിഞ്ഞ രണ്ടു വർഷവും അണ്ടർ 16 കോട്ടയം ജില്ല ടീം അംഗവും ആയിരുന്നു. യോശുവയുടെ പിതാവ് ഐപിസി പാമ്പാടി സെന്റർ ലങ്കപ്പടി സഭ ശുശ്രുഷകൻ ആയ പാസ്റ്റർ അനീഷ് പാമ്പാടിയും മാതാവ് കൊച്ചുമോൾ അനീഷും സഹോദരൻ ജെർമിയ അനീഷും ആണ്. പാസ്റ്റർ അനീഷ് ക്രൈസ്തവ എഴുത്തുപുര കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടി ആണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.