പ്രാർത്ഥന സംഗമം നയാഗ്രയിൽ

ടോറോന്റോ: ബെഥേൽ കേരള, മിസ്സിസാഗ & നയാഗ്ര ചർച്ചുകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിന്റേയും രാജ്യത്തിന്റേയും
ഉണർവിനും വിടുതലിനുമായി നവംബർ 8 മുതൽ 28 വരെ ഉപവാസവും പ്രാർത്ഥനയും നടത്തപ്പെടുന്നു.
21 ദിവസങ്ങളായി നടത്തപ്പെടുന്ന ഈ ഉപവാസ പ്രാർത്ഥനാ സംഗമത്തിൽ അഭിഷക്ത കർത്തൃദാസന്മാരായ ടിജോ മാത്യു, സാം കുമരകം, അനീഷ്‌ കൊല്ലം, സാജു ചാത്തന്നൂർ, ജെ ജോൺ പുനലൂർ, ദാനിയേൽ മുട്ടപ്പള്ളി, റ്റി. ഡി ബാബു, കോശി ഐസക്, സാമുവേൽ ആന്റണി, സ്റ്റാൻലി ജോസഫ്, ജയിംസ് ചാക്കോ, ജോൺ സാമുവേൽ, മനു എം. വർഗ്ഗീസ്, എബി എബ്രഹാം, തോമസ് മാത്യു, ഷാജി ഇടുക്കുള, ബിനോയ് ടി സാം എന്നിവരും തദ്ദേശീയരായ മറ്റ് ദൈവദാസന്മാരും
ദൈവവചനത്തിൽനിന്നും
ശുശ്രൂഷിക്കുന്നു. ബെഥേൽ കേരള സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടിജോ മാത്യു വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത ഗായകൻ ബ്രദർ സാം ഫിലിപ്പ് ഗാനശുശ്രൂഷകൾ നയിക്കുകയും ചെയ്യും.
Meeting ID: 862 7854 6388
Password: bethel

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.