ക്രൂശിലൂടെ അല്ലാതെ ക്രിസ്തുവിലേക്കു ചെല്ലാൻ കഴിയില്ല: പാസ്റ്റർ വർഗീസ് ജോഷ്വാ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷൻ ആരംഭിച്ചു

തിരുവനന്തപുരം:
ക്രൂശിലൂടെ അല്ലാതെ ക്രിസ്തുവിലേക്കു ചെല്ലാൻ കഴിയില്ലെന്നു പാസ്റ്റർ വർഗീസ് ജോഷ്വാ. വർധിച്ചുവരുന്ന ദുരൂപദേശത്തിന്റെ ഇക്കാലത്ത് വചനത്തിന്റെ വെളിപ്പാടുള്ളവരായി നിത്യതയുടെ ദർശനത്തോടെ മുന്നേറണമെന്നും ആത്മനിറവുള്ള ജീവിതം നയിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷന്റെ ആദ്യ ദിവസമായ ഇന്ന് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റീജിയൻ അസ്സോ. പ്രസിഡന്റ് പാസ്റ്റർ എം പി ജോസഫിന്റെ അധ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, പോൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ പ്രസംഗിക്കും. ഇവാ. സാജു ജോണ് ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും യൂട്യുബിലും കൺവൻഷൻ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ദിവസവും വൈകിട്ട് 7 മുതൽ 9 വരെ സൂമിലാണ് യോഗങ്ങൾ നടക്കുക.
കൺവൻഷൻ ഞായറാഴ്ച സമാപിക്കും.

Zoom id: 4971626999
Password: 12345

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading