ദില്ലിയില്‍ അന്തരീക്ഷ മലിനീകരണ തോത് വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു

post watermark60x60

ന്യൂഡൽഹി : ദില്ലിയില്‍ അന്തരീക്ഷ മലിനീകരണ തോത് വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. വളരെ മോശം അവസ്ഥയില്‍ നിന്നും ഗുരുതരാവസ്ഥയിലേക്ക് ആണ് അന്തരീക്ഷ ഗുണ നിലവാര സൂചിക മാറിയത്. ഛട്ട് പൂജ അവസാനിച്ചതിന് പിന്നാലെ ആണ് ഗുണനിലവാര സൂചിക 400 പിന്നിട്ടത്.
അന്തരീക്ഷ ഗുണനിലവാരം അളക്കുന്ന രാജ്യ തലസ്ഥാനത്തെ 39 കേന്ദ്രങ്ങളില്‍ സൂചിക 400 ന് മുകളില്‍ ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ ഗുണനിലവാരം മുന്നൂറിനോട് അടുത്ത അവസ്ഥയില്‍ അതീവ മോശം നിലയില്‍ ആയിരുന്നു.
കഴിഞ്ഞ ദിവസം കനത്ത പുക മഞ്ഞും തലസ്ഥാന നഗരത്തിന്‍റെ കാഴ്ച മറയ്ക്കുന്ന സ്ഥിതി ആണ് ഉണ്ടായിരുന്നത്. ടാങ്കറില്‍ വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനവുമായി ദില്ലി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടെ എങ്കിലും മലിനീകരണ തോത് ഉയരുകയാണ്. അതെസമയം യമുന നദിയിലെ വിഷ പത നീക്കം ചെയ്യാന്‍ ഉള്ള സര്‍ക്കാരിന്‍റെ ശ്രമവും തുടരുന്നുണ്ട്.

-ADVERTISEMENT-

You might also like