മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷൻ ഇന്ന് സമാപിക്കും

ദുബായ്: ദൈവ ശബ്ദത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ജീവിതം നയിക്കണം എന്ന് ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ചാൾസ് ഡെന്നിസ്. ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ (ഐസ് റിങ്ക്) നടക്കുന്ന മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷന്റെ മൂന്നാം ദിനം പകൽ നടന്ന പൊതു യോഗത്തിൽ യെശയ്യാവ്‌ 54:5 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്തായി 26:33 ആധാരമാക്കി വിശുദ്ധിയോടും വേർപാടോടും കൂടെ നമ്മുടെ ജീവിതം നയിക്കണമെന്ന് ഇന്നലെ രാത്രി നടന്ന സമാപന യോഗത്തിൽ പാസ്റ്റർ തോമസ് ജോർജ് (ദോഹ) പ്രസംഗിച്ചു.
സുവിശേഷ പ്രവർത്തകർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സമാപന ദിവസമായ ഇന്ന് രാവിലെ 9 ന് ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിലെ സഭകളുടെയും സംയുക്ത ആരാധനയും നടക്കും.
പൊതുയോഗം, ഉപവാസ പ്രാർത്ഥന, സുവിശേഷ പ്രസംഗം എന്നിവ അൽ നാസർ ലെഷർ ലാൻഡിലും (ഐസ് റിങ്ക്) കാത്തിരിപ്പ് യോഗം, യുവജന മീറ്റിങ്ങ് എന്നിവ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും നടന്നു. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി ദുരൈ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ചാൾസ് ഡെന്നിസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading