ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നവർ ക്രിസ്തുവിനെ കാണുന്നവരാകുക: പാസ്റ്റർ ജോ തോമസ്

News Middle Advt Banner

ഗുജറാത്ത്: ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവർ ക്രിസ്തുവിനെ കാണുന്നവരും അവനെ കേൾക്കുന്നവരും ആയിരിക്കുക. ഇതു വ്യക്തിപരമാണ്. ആഗ്രഹിക്കുന്നവരോട് ദൈവം സംസാരിക്കുമെന്നും ഇതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാസ്റ്റർ ജോ തോമസ്. സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പിന്റെ രണ്ടാം ദിവസത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ അനിൽകുമാർ ജോണ് പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ അലക്സാണ്ടർ പി എം അധ്യക്ഷത വഹിച്ചു. റിജോ വർഗീസ് സ്വാഗതം ആശംസിച്ചു. ശാരോൻ ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ശാരോൻ ഫെല്ലോഷിപ്പ് ചർച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, ഗുജറാത്ത് സെന്റർ ട്രഷറർ മാത്യു പി വി എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ പ്രെയിസ്‌മോൻ, പാസ്റ്റർ രാജീവ് പോൾ പ്രാർത്ഥന നടത്തി. ഇമ്മാനുവേൽ കെ ബി ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. നാളെ സമാപന ദിവസത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ്, പാസ്റ്റർ മെർലിൻ ജോണ് ഓസ്ട്രേലിയ തുടങ്ങിയവർ പ്രസംഗിക്കും. പ്രത്യാശ് പ്രഭ, ഇവാ. എബിൻ അലക്സ് എന്നിവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
ഇവരെ കൂടാതെ വിവിധ സഭാ നേതാക്കന്മാരും പുത്രികാ സംഘടന പ്രവർത്തകരും ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിക്കും. സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.
Zoom id: 82910487552
Pass code: 2021

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading