നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ (എൻ.എം.പി.എഫ്) വാർഷിക  ഓൺലൈൻ കൺവൻഷൻ നവംബർ 18 മുതൽ 21 വരെ

നവി മുംബൈ: നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ(എൻ.എം.പി.എഫ്) ആഭിമുഖ്യത്തിൽ  നടത്തുന്ന 2021ലെ  വാർഷിക ഓൺലൈൻ കൺവെൻഷൻ നവംബർ  18  മുതൽ 21 വരെയുള്ള  തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ  സൂം  പ്ലാറ്റഫോമിലൂടെ നടക്കും.
നവംബർ 18,19 തീയതികളിൽ  നടക്കുന്ന ഹിന്ദി യോഗങ്ങളിൽ ഡോ. എബി പി മാത്യു , ഡോ. പി ജി വർഗീസ് തുടങ്ങിയവർ ഓരോ ദിവസങ്ങളിലായി ദൈവ വചനം ശുശ്രൂഷിക്കും. നവംബർ 20, 21 തീയതികളിൽ നടക്കുന്ന  മലയാളം യോഗങ്ങളിൽ  റവ. കെ ജെ മാത്യു , പാസ്റ്റർ. വീയപുരം ജോർജ്കുട്ടി  തുടങ്ങിയവർ ഓരോ ദിവസങ്ങളിലായി ദൈവ വചനം ശുശ്രൂഷിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക്  ബ്രദർ സിബിൻ കുര്യൻ, ഇവ.റെനി തോമസ്, ബ്രദർ എബിൻ അലക്സ്‌, ബ്രദർ ലാലു പാമ്പാടി  തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.