‘ആത്മിക പോരാട്ടം : മുൻകരുതലുകൾ’ പ്രകാശനം ചെയ്തു

ആരോഗ്യപരമായ ആത്മീയതയിൽ വ്യക്തി ജീവിതം വളർത്തിയെടുക്കുവാൻ ആഹ്വാനം നൽകുന്ന ഈ പുസ്തകം ദൈവ വചനത്തെ അടിസ്ഥാനമാക്കിയുള്ള വേറിട്ട ഗ്രന്ഥമാണ്.
വ്യക്തതയും അടിസ്ഥാനവും ഇല്ലാത്ത ചിന്തകളിൽ ആകൃഷ്ടരായി ബൈബിളിന്റെ യഥാർത്ഥ ഉൾക്കാഴ്ചയിൽ നിന്നും വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കൂട്ടത്തിന് വഴിത്തിരിവിന്റെ പാതകളും ആത്മപരിശോധനയുടെ അനുഭവവങ്ങളും നൽകുവാൻ ഈ രചനക്ക് സാധിക്കുന്നു എന്നുള്ളതിൽ രണ്ടുപക്ഷമില്ല. ഡോ. കെ. പി. സാമിന്റെ തൂലികയിൽ നിന്നും പുറത്തുവന്ന ഈ ഗ്രന്ഥവും ശിഷ്യത്വത്തിന്റെ പാതയിലേക്കാണ് വായനക്കാരെ നയിക്കുന്നത്. അദ്ദേഹത്തിന്റെ ക്രമീകൃത വേദശാസ്ത്ര പഠനവും അനുഭവ പരിചയവും ഉൾക്കാഴ്ചകളും ഗ്രന്ഥത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു.
എല്ലാവരും വ്യക്തിപരമായി അഭിമുഖീകരിക്കുന്നതും എന്നാൽ പരസ്പരം സഹായിക്കുവാൻ സാധിക്കാത്തതുമായ ആത്മീയ യുദ്ധപ്രമാണത്തിന്റെ ചുരുക്കെഴുത്താണ് ഈ ഗ്രന്ധം

ആത്മിക പോരാട്ടം തികച്ചും വ്യക്തിപരമാണെന്നും ഉത്തരവാദിത്വം അവഗണിക്കുന്നത് ദൈവമുമ്പാകെ കൂററകരമാണെന്നും ഈ പുസ്തകം അടിവരയിട്ടു പറയുന്നു.
ഈ ആയുസ്സ് ചെന്നെത്തേണ്ടത് നിത്യത എന്ന യാഥാർത്ഥ്യത്തിലേക്കാണെന്നന്നും
അതിന് തടസ്സം നിൽക്കുന്ന തിന്മയുടെ ശക്തിയെ ഫലപ്രദമായി നേരിടുവാൻ ഒരുവനെ പ്രാപ്തമാക്കുന്ന ഉത്തമ ഗ്രന്ധമാണ് ആത്മിക പോരാട്ടം : മുൻകരുതലുകൾ.

ജീവിത യഥാർത്ഥ്യങ്ങളെ തിരിച്ചറിയുവാൻ സഹായകരമായ ഈ വേറിട്ട ഗ്രന്ഥം വായനക്കാർക്ക് വിവേചനാധികാരം നൽകുന്നതിൽ ഒരു പടി മുന്നിലാണ്.
Sanctuary പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. റവ. പി. റ്റി. തോമസ്, പാസ്ററർ. ബെന്നി വറുഗീസിന് നൽകി ഒക്ടോബർ 24ന് കോട്ടയത്ത് പ്രകാശനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.