കൊറോണ ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടത്തി പി.സി.ഐ കേരള സ്റ്റേറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

post watermark60x60

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച ആരോരുമില്ലാത്ത വയോധികന്റെ മൃതദേഹം പി. സി. ഐ കേരള സ്റ്റേറ്റ് ഏറ്റെടുത്തു സംസ്കരിച്ചു.

പി. സി. ഐ കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജെയിംസ് ജോസഫിനോടൊപ്പം, പി. സി. ഐ കോട്ടയം ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോണിന്റെ നേതൃത്വത്തിൽ സഹോദരൻമാരായ അജി ജെയ്‌സൺ, ബൈജു ജോസഫ്, ലോകേഷ് പീറ്റർ എന്നിവർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു.

Download Our Android App | iOS App

കഴിഞ്ഞ കുറിച്ചു നാളുകളായി കൊറോണ ബാധിച്ചു മരിച്ച അനാഥരുടെ സംസ്കാരം പി. സി. ഐ കേരള സ്റ്റേറ്റ് ഏറ്റെടുത്തു നടത്തിയിരുന്നു. തുടർന്നും ഇത്തരം സാഹചര്യങ്ങളിൽ പി. സി. ഐ കേരള സ്റ്റേറ്റ് എല്ലാ സഹായങ്ങളും ചെയ്യും എന്ന് പി. സി. ഐ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പണ്ടനാട് അറിയിച്ചു.

-ADVERTISEMENT-

You might also like