എസ്.ഐ.എ.ജി ചാരിറ്റി ഡിപ്പാർട്മെന്റ് വിദ്യാഭ്യാസ സഹായം വയനാട്ടിൽ വിതരണം ചെയ്തു

കാര്യമ്പാടി: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക ഉൽഘാടനവും സഹായ വിതരണവും SIAG ജനറൽ സൂപ്രണ്ട് ഡോ. വി. റ്റി എബ്രഹാം നിർവഹിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിക്ക് കാര്യമ്പാടി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ നടത്തപ്പെട്ട മീറ്റിങ്ങിൽ വെച്ച് നിർധന കുടുബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സമ്പത്തീക സഹായം വിതരണം ചെയ്തു. സൗത്ത് ഇന്ത്യയിലെ സഭാജനങ്ങൾക്കിടയിലെ ബലഹീനരും,രോഗികളും,സമ്പത്തീക പ്രയാസങ്ങൾ അനുഭവിക്കുന്ന വിശ്വാസികൾക്കും ശുശ്രുഷകർക്കും സഹായകമാവുക എന്ന ലക്ഷ്യത്തോടെ ഈ വർഷമാണ് ചാരിറ്റി ഡിപ്പാർട്മെന്റ് നിലവിൽ വന്നത്. ചാരിറ്റി കമ്മറ്റി അംഗം പാസ്റ്റർ സിജു സ്കറിയ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ SIAG ചാരിറ്റി ഡയറക്ടർ റവ.സജിമോൻ ബേബി മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ഇ. വി ജോൺ, പാസ്റ്റർ കെ. വി മത്തായി, പാസ്റ്റർ അനീഷ്‌ എം ഐപ്പ്, മലബാർ ഡിസ്ട്രിക്ട് കൌൺസിൽ അംഗം റവ.ഹെൻസിൽ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading