ജോർജ് മത്തായി സിപിഎയുടെ പേരിൽ മാധ്യമ പുരസ്കാരം ഏർപ്പെടുത്തി

post watermark60x60

കോട്ടയം: പെന്തെക്കോസ്തിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന
ജോർജ് മത്തായി സിപിഎ യുടെ സ്മരണാർത്ഥം മാധ്യമ പുരസ്കാരം ഏർപ്പെടുത്തി.

ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ അസോസിയേഷനാണ് മാധ്യമ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എല്ലാ വർഷവും മാധ്യമ പുരസ്കാരം നല്കുന്നത്.

Download Our Android App | iOS App

ക്രൈസ്തവ മാധ്യമ – എഴുത്ത് മേഖലകളിൽ മികച്ച സംഭാവനകൾ നല്കിയവരെയാണ് അവാർഡിന് പരിഗണിക്കുക.
തിരെഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും നല്കും.
എല്ലാ വർഷവും ജനുവരിയിൽ പുരസ്കാര പ്രഖ്യാപനവും വിതരണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like