രണ്ടാംഘട്ട സന്നദ്ധ പ്രവർത്തനങ്ങളുമായി വൈ പി ഇ

Kraisthava ezhuthupura news desk

മുളക്കുഴ: അതിശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിത മേഖലകളിൽ
വൈ പി ഇ നടത്തി വരുന്ന
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിപേരൂർ സെന്ററിലെ മഠത്തുംഭാഗം സഭാ ഹാളും, പാഴ്സനേജും തിരുവല്ല, കൊട്ടാരക്കര
സോണുകളുടെ സഹകരണത്തോടെ
നാല്പതിലധികം വൈ പി ഇ പ്രവർത്തകർ ചേർന്ന്
ശുചീകരിച്ച് നൽകുവാൻ ഇടയായി. തിരുവല്ല സോണൽ സെക്രട്ടറി ബ്രദർ സാബു വാഴകൂട്ടത്തിൽ, ഇരവിപേരൂർ സെന്റർ ഓർഗനൈസർ ജോയിസ് പി ജോൺ, കൊട്ടാരക്കര സോണൽ കോഡിനേറ്റർ
പാസ്റ്റർ സൈമൺ ജോസഫ്, സെക്രട്ടറി ജോബിൻ തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

post watermark60x60

വൈ പി ഇ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ പി എ ജെറാൾഡ്, ഇരവിപേരൂർ സെന്റർ ശൂശ്രുഷകൻ പാസ്റ്റർ ജോൺസൺ തോമസ്, വൈ പി ഇ
സെക്രട്ടറി പാസ്റ്റർ മാത്യു ബേബി, ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ്,
ബോർഡ് അംഗങ്ങളായ ഡോക്ടർ ബെൻസി ജി ബാബു, പാസ്റ്റർ പി ജെ ജെയിംസ്, രണ്ട് സോണിലിലെയും
ഭാരവാഹികൾ, വൈ പി ഇ സെന്റർ സെക്രട്ടറിമാരായ ജെസ്റ്റിൻ, കൊച്ചുമോൻ,ബ്ലസൻ പണിക്കർ, സ്ഥലം സഭാ പാസ്റ്റർ എം എസ് മത്തായി, പാസ്റ്റർ സന്തോഷ് തുടങ്ങിയവർ
ഈ ഉദ്യമത്തിൽ പങ്കു ചേർന്നു. വരും ദിവസങ്ങളിലും വൈ പി ഇ കേരള സ്റ്റേറ്റ് വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like