കുന്നംകുളം യു.പി.എഫ്: 11 മത് മെഗാ ബൈബിൾ 2022 ജനുവരി 26 ന്

കുന്നംകുളം: യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) കുന്നംകുളം നടത്തിവരുന്നതായ മെഗാ ബൈബിൾ ക്വിസ്
2022 ജനുവരി 26 ന് ഓൺലൈനായി നടക്കും.
ലൂക്കോസ് എഴുതിയ സുവിശേഷമാണ് പാഠഭാഗമായിട്ടുള്ളത്. സഭാ, സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്.ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക.ഓൺലൈനായതു കൊണ്ട് ലോകത്തെവിടെനിന്നും പങ്കെടുക്കുന്നതിന് സാധിക്കും. 1, 2, 3, 4, 5 സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് 25000, 10000, 7000, 5000, 3000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 2000 രൂപയും 11 മുതൽ 15 വരെ സ്ഥാനം നേടുന്നവർക്ക് 1000 രൂപ ക്യാഷ് പ്രൈസ് നൽകും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
1982 ൽ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) 2022 ൽ 40 വർഷം പൂർത്തീകരിക്കുകയാണ്.

മെഗാ ബൈബിൾ ക്വിസ് രജിസ്ട്രേഷനും മറ്റ്‌ വിവരങ്ങൾക്കും +919778781620 എന്ന നമ്പറിൽ ബന്ധപ്പെടുക.

-Advertisement-

You might also like
Comments
Loading...