ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്‌കൂൾ അസോസിയേഷൻ ഓൺലൈൻ മെഗാ ബൈബിൾ ക്വിസ് ഡിസംബർ 11, 12 തീയതികളിൽ

 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്‌കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ മെഗാ ബൈബിൾ ക്വിസ് ഡിസംബർ 11,12 തീയതികളിൽ നടക്കും. 30 മിനിറ്റുള്ള ക്വിസ് പ്രോഗ്രാമിൽ 50 ചോദ്യങ്ങളാകും ഉണ്ടാവുക. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നടക്കുന്ന ഈ പ്രോഗ്രാം നാല് ഗ്രൂപ്പുകളിലായാണ് നടത്തുന്നത്. ഗ്രൂപ്പ് എ (ക്ലാസ് 5,6,7): 1ശമുവേൽ & മർക്കോസ്, ഡിസംബർ 12ന് 6pm ന്, ഗ്രൂപ്പ് ബി (ക്ലാസ് 8,9,10): 2 രാജാക്കന്മാർ, അപ്പൊ. പ്രവർത്തികൾ, ഡിസംബർ 11ന് 6pm ന്, ഗ്രൂപ്പ് സി (ക്ലാസ് 11,12): സദൃശ്യവാക്യങ്ങൾ, എബ്രായർ, ഡിസംബർ 11ന് 7pm ന്, ഗ്രൂപ്പ് ഡി (അദ്ധ്യാപകർ): ഇയ്യോബ്, 1 കൊരിന്ത്യർ, ഡിസംബർ 12 ന് 7 pm ന്. 3000,2000,1000 രൂപ എന്നിങ്ങനെയാണ് 3 സമ്മാനങ്ങൾ. രജി. ഫീസ് 30 രൂപ. സഭാ അടിസ്ഥാനത്തിൽ നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഓണ്ലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 20.

കൂടുതൽ വിവരങ്ങൾക്ക്: 9447654228, 9447985313, 9847665044

 

-Advertisement-

You might also like
Comments
Loading...