ശീലോഹാം മിനിസ്ട്രീസ് ഫുൾ ഗോസ്പൽ ചർച്ച്: 27-ാമത് വാർഷിക കൺവൻഷൻ നവംബർ 12 മുതൽ

ബാം​ഗ്ലൂർ: ശീലോഹാം ഫുൾ ഗോസ്പൽ ചർച്ചിന്റെ 27-ാമത് വാർഷിക കൺവെൻഷൻ നവംബർ 12,13,14 തീയതികളിൽ ഓൺലൈൻ സൂമിലൂടെ നടക്കും. എസ്.എഫ്.ജി. മിഷൻ ആൻഡ് മിനിസ്ട്രീസ് പ്രസിഡന്റ് ഡോ. ജ്യോതി ജോൺസൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഗബ്രിയേൽ തോമസ് രാജ്, ജോൺസൺ മേമന എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ശനി രാവിലെ 10.30 മുതൽ പ്രത്യേക പ്രാർഥനയും ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷ, സുവിശേഷയോഗം എന്നിവുണ്ടായിരിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.30 -ന് കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
പാസറ്റർമാരായ ജോൺ സാമുവേൽ, ജിനു ജോസഫ്, റ്റി.കെ.കോശി എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.
Zoom ID: 2793155990

-ADVERTISEMENT-

You might also like