ഐ.പി.സി നോർത്തേൺ റീജിയൺ 52-ാമത് ജനറൽ കൺവൻഷന് അനുഗ്രഹ സമാപ്തി


ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 52-ാമത് ജനറൽ കൺവൻഷനും സംയുക്ത ആരാധനയും (വെർച്യുൽ) അനുഗ്രഹകരമായി സമാപിച്ചു. ഒക്ടോബർ 14 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച യോഗങ്ങൾ ഐ.പി.സി എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവൽ ജോൺ ഉത്ഘാടനം ചെയ്തു. “ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവർത്തിയെ ജീവിപ്പിക്കേണമേ” (ഹബക്കൂക്ക് 3:2) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടന്ന ദൈവവചന ശുശ്രൂഷകൾ ജനങ്ങളിൽ ആത്മീയ ചൈതന്യം ഉളവാക്കി. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ബൈബിൾ ക്ലാസുകളും വൈകുന്നേരം 6 മണിക്ക് പൊതുയോഗങ്ങളും നടന്നു. ഒക്ടോബർ 17 ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ നടന്ന സംയുക്ത ആരാധനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവമക്കൾ സംബന്ധിച്ചു. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ ബെനിസൺ മത്തായി, മുംബൈ, പാസ്റ്റർ. രാജ്കുമാർ ജെയിംസ് ജയ്പൂർ എന്നിവർ മുഖ്യപ്രഭാഷകർ ആയിരുന്നു. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ ഐ.പി.സി.എൻ.ആർ പ്രസിഡന്റ് പാസ്റ്റർ സാമുവൽ ജോൺ, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ. പി.എം ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗങ്ങൾ എല്ലാ ദിവസങ്ങളിലും ഫെയ്സ് ബുക്കിലൂടെയും യുട്യൂബിലൂടെയും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ശുശ്രൂഷകൻമാരും വിശ്വാസികളും കൂടാതെ മറ്റ് അനേകരും ഈ യോഗങ്ങളിൽ പങ്കെടുത്തു. ഐ.പി.സി.എൻ.ആർ. ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് സാമുവേലിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ നാല് ദിവസത്തെ യോഗങ്ങൾക്ക് അനുഗ്രഹീത സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.