യു.പി.എഫ്.കെ കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ; തയ്യാറെടുപ്പുകളോടെ കുവൈറ്റ് ക്രൈസ്തവ സമൂഹം

post watermark60x60

കുവൈറ്റ്: കുവൈറ്റ് നാഷണൽ ചർച്ചിലും അഹമ്മദി സെൻ്റ് പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ സഹകരണത്തോടെ യു.പി.എഫ്.കെ കൺവൻഷൻ ഒക്ടോബർ 21 വ്യാഴം 22 വെള്ളി ദിനങ്ങളിൽ കുവൈറ്റ് സമയം വൈകിട്ട് 6.30 ന് നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് എൻ.ഇ.സി.കെയിലും സൂമിലൂടെയും നൂറ് കണക്കിന് വിശ്വാസ സമൂഹത്തിന് പങ്കെടുക്കുവാൻ ക്രമീകരണങ്ങൾ ചെയ്തു.
പാസ്റ്റർ ഷിബു തോമസ് (U.S.A) തിരുവചനം പ്രഘോഷിക്കുന്നു. ബ്രദർ ഇമ്മാനുവൽ കെ. ബിയും യു.പി.എഫ്.കെ ഗായക സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
18 സഭയിലെ ശുശ്രൂഷകർ, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്, ഡോ. ബന്യാമിൻ ഗരീബ് തുടങ്ങിയവർ എൻ.ഇ.സി.കെയിലും വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ള ആത്മിക നേതൃത്വം സൂമിലൂടെയും പങ്കെടുക്കും.
ഹാർവസ്റ്റ് ടെലിവിഷൻ തൽസമയ കൺവൻഷൻ സംപ്രേക്ഷണം ചെയ്യും.

-ADVERTISEMENT-

You might also like