ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷൻ ഇന്ന് മുതൽ

post watermark60x60

വഡോദര: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷൻ ഇന്ന് ഒക്ടോബർ 12 മുതൽ 14 വരെ എല്ലാ ദിവസവും വൈകിട്ട് 7-9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷാജി എം പോൾ, ജോ തോമസ്, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ഇവാ. ജോജി തോമസ്, ഹാഗിയോസ് വോയ്സ്, ഇവാ. സിജോ ജോസഫ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി, സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ ദിവസത്തെയും യോഗങ്ങൾ മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുന്നതാണ്. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

ID:870 1298 1966
Password: KEGJ

-ADVERTISEMENT-

-ADVERTISEMENT-

You might also like