വ്യത്യസ്ത കൂട്ടായ്മയുമായി ബ്രദർ മാത്യൂസ് തിരുവല്ലയുടെ ‘തേനിലും മധുരം’ വാട്സാപ്പ് ഗ്രൂപ്പ്

 

മുതിർന്നവരും കുട്ടികളും ഒരുപോലെ നവമാധ്യമങ്ങളിൽ സജീവമായ ഈ കാലത്ത് ആത്മീയതയ്ക്ക് മാത്രം മുൻതൂക്കം നൽകിയുള്ള അനേകം ക്രിസ്‌തീയ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി അനേകായിരങ്ങൾക്ക് സ്വാന്തന സ്പർശമായി ബ്രദർ മാത്യൂസ് തിരുവല്ലയുടെ “തേനിലും മധുരം” വാട്സാപ്പ് കൂട്ടായ്മ.
മഹാമാരിയുടെ ഒന്നാം ഘട്ട വ്യാപനം ആരംഭിച്ച 2020 ൽ ലോക്ഡൗൺ തുടങ്ങിയ സമയം ചെറുതും വലുതുമായ അനേകം ആരാധനാലയങ്ങൾ അടഞ്ഞു കിടന്ന കാലത്ത് 40 ദിവസത്തേക്ക് മാത്രം വാട്സാപ്പ് ഗ്രൂപ്പ് നിലനിർത്തുവാനായിരുന്നു സ്നേഹിതർ തിരുവല്ല മാത്തുക്കുട്ടി എന്ന് വിളിക്കുന്ന ബ്രദർ മാത്യൂസ് ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ ഗ്രൂപ്പിന്റെ പ്രവർത്തനമികവ് മൂലം ഗ്രൂപ്പ് തുടരുവാൻ തന്റെ സ്നേഹിതർ പ്രേരിപ്പിച്ചു. മാത്രമല്ല കൂടുതൽ ഗ്രൂപ്പുകൾ തുടങ്ങാനുള്ള പ്രോത്സാഹനത്തിന്റെ ഫലമായി ഗ്രൂപ്പുകൾ വിപുലീകരിക്കുവാനും തീരുമാനിച്ചു.
തന്റെ മാതാപിതാക്കൾ തിരുവല്ല സെന്ററിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ശുശ്രൂഷകരായിരുന്ന പാസ്റ്റർ ബേബി ഏബ്രഹാമും മദർ
ഏലിയാമ്മ ബേബിയും സുവിശേഷ വേലയ്ക്ക് ഇറങ്ങിയതിനാൽ തന്റെ ആറാം മാസം മുതൽ 25 വയസ്സ് വരെ റ്റി.പി.എം തിരുവല്ല, ചെങ്ങന്നൂർ, ചെന്നൈ, മുംബൈ ഫെയ്ത്ത് ഹോമുകളിൽ വളർന്നത്. ആ അനുഭവങ്ങൾ, ദൈവം തന്നെ നടത്തിയ വിധങ്ങൾ, ഫെയ്ത്ത് ഹോം ജീവിതം എന്നിവ ‘മധുരിക്കും ഓർമ്മകൾ’ എന്ന പേരിൽ തുടക്കത്തിൽ തന്റെ വാട്സാപ്പ് കൂട്ടായ്മയിൽ ദിവസവും എഴുതിയിരുന്നു അത് അനേകർക്ക്‌ പുതിയ അനുഭവമായിരുന്നു.
സുവിശേഷ
സന്ദേശങ്ങൾ സമൂഹ മാധ്യമത്തിലൂടെ
അറിയിക്കാൻ തന്റെ മനസിൽ
ഉരുത്തിരിഞ്ഞ ഒരു ആശയമാണ് ക്രിസ്തീയ വാട്സാപ്പ് കൂട്ടായ്മയായ “തേനിലും മധുരം”. ഇന്ന് ലോകത്തിന്റെ വിവിധ
ഭാഗങ്ങളിൽ 30 ഓളം വാട്സ്ആപ് ഗ്രൂപ്പുകളിലായി പ്രവർത്തിക്കുന്നു. ദീർഘ വർഷങ്ങളായി “റ്റി.പി.എം സിഡി മിനിസ്ട്രിസ്” നടത്തിയിരുന്നതിനാൽ തന്റെ പക്കൽ ധാരാളം ക്രിസ്തീയ പ്രഭാഷണങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, ആത്മീയ ഗീതങ്ങൾ എന്നിവ ഇലക്ട്രോണിക് – ഡിജിറ്റൽ മാധ്യമങ്ങളിലായി കൈവശം ഉണ്ടായിരുന്നത് ഗ്രൂപ്പിലൂടെ വിശ്വാസ സമൂഹത്തിന് എത്തിക്കുവാൻ സാധിക്കുന്നു. തന്നോടൊപ്പം കൈത്താങ്ങായി ബ്രദർ ജിജി കാരക്കൽ (ഓസ്ട്രേലിയ), ബ്രദർ ഫ്രെക്സിൻ ( തമ്പി) മാവൂർ (കോഴിക്കോട്), സിസ്റ്റർ ബിസി ജോൺസൺ (സൗദി അറേബ്യ), മിസ് ബെറ്റീന ബാബു (പുത്തൂർ), ബ്രദർ ജേസൺ തോമസ് (തിരുവല്ല) എന്നി അഡ്മിൻ പാനലിന്റെ ആത്മാർത്ഥവും കൂട്ടായ പ്രയത്നത്തിന്റെയും ഫലമാണ് ദിനംപ്രതി വ്യത്യസ്തമായ ആശയങ്ങളുമായി കൂട്ടായിമ മുന്നേറുവാൻ കഴിയുന്നത്. കൂടാതെ ഗ്രൂപ്പിന്റെ മുഴു പ്രവർത്തനത്തിലും കൈത്താങ്ങായി ബ്രദർ ജോബിൻ (ടിജോ) എടക്കരയും. ബ്രദർ റോബിൻ തേവലക്കരയും ഒപ്പമുണ്ട്.
കേരളത്തിലും ഇന്ത്യയിലെ പല ഭാഗങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും ജോലിസംബന്ധമായും ഏകാന്ത ജീവിതം നയിക്കുന്നവർക്കും ആത്മീയ കൂട്ടായ്മകൾ ഒന്നും ഇല്ലാത്തവർക്കും ഈ കൂട്ടായ്മയിലൂടെ ലഭിക്കുന്ന വിവിധ ആത്മീയ
ശുശ്രൂഷകൾ അനുഗ്രഹമായി തീരുന്നു എന്ന് ശുശ്രൂഷകരും വിശ്വാസികളും അറിയിച്ചുവെന്ന് ബ്രദർ മാത്യൂസ് പറഞ്ഞു.
ദിവസവും രാവിലെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ “പ്രഭാത
മന്ന” ഗ്രൂപ്പിന് വേണ്ടി ഓഡിയോ രൂപത്തിൽ വായിച്ചു നൽക്കുന്ന ബ്രദർ തോമസ്കുട്ടി വെച്ചൂച്ചിറ (ദുബായ്) അങ്ങനെ ഈ ആത്മീയ പ്രവർത്തനങ്ങളിൽ പലരും പങ്കാളികൾ ആകുന്നുണ്ട്. കൂടാതെ നിരവധി ആത്മീയ സന്ദേശങ്ങൾ അടങ്ങിയ ഓഡിയോകളും വീഡിയോകളും ആയിരക്കണക്കിന് ദൈവമക്കൾക്ക് പ്രയോജനകരമാകുന്നു. പല സഭകളിൽ നിന്നായി 7500 ഓളം പേര് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. കൂടാതെ ടെലിഗ്രാം ഗ്രൂപ്പിലൂടെ രണ്ടായിരത്തോളം അംഗങ്ങൾ ദിനംപ്രതി ദൈവവചനം വായിക്കുകയും കേൾക്കുകയും ചെയ്യുന്നു.
ദൈവ വചനം പഠനം എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ബൈബിൾ പ്രശ്നോത്തരിക്കായി ഒരു ‘ടി.എം ക്വിസ്’ ഗ്രൂപ്പും സജീവമാണ്. ദിവസവും സൺഡേ സ്കൂൾ കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഒരുപോലെ പങ്കെടുക്കുന്നു. കൂടാതെ പ്രാർത്ഥനയ്ക്കായി സമയം വേർതിരിക്കുവാൻ പ്രാർത്ഥന കൂട്ടായ്മ ഉടലെടുത്തിന്റെ ഫലമായി രണ്ടു ‘തേനിലും മധുരം പ്രയർ’ ഗ്രൂപ്പുകളിലായി 24 × 7 പ്രാർത്ഥനാ വിഷയങ്ങളും മറുപടി പ്രാർത്ഥനകളും അനേകർക്ക് ആശ്വസമാണ്. അനവധി പേരുടെ ആവശ്യപ്രകാരം സൗജന്യമായി വിവാഹ
ആലോചനകളും ഗ്രൂപ്പിൽ
ഉൾപ്പെടുത്തിയത് അനേക കുടുംബങ്ങൾക്ക് സഹായകമായി.
കോവിഡ് കാലത്ത് കൂടിവരവുകൾ നിലച്ചപ്പോൾ ആത്മീയ കൂട്ടായ്മകൾക്ക്
സാഹചര്യങ്ങൾ ഇല്ലാത്ത ഇടങ്ങളിലെ
ആയിരക്കണക്കിനാളുകൾക്ക് ഞായറാഴ്ചകളിൽ ഗ്രൂപ്പിലൂടെ
ലഭിക്കുന്ന ക്രൈസ്തവ ഗാനങ്ങളും പ്രാർത്ഥനകളും അനുഭവ സാക്ഷ്യങ്ങളും പ്രസംഗങ്ങളും നിരവധി പേർക്ക് അനുഗ്രഹമായി തീരുന്നു.
കുടുംബമായി ഇപ്പോൾ എറണാകുളത്ത്
താമസിച്ച് ആത്മീയ പ്രവർത്തനങ്ങളിൽ
വ്യാപൃതനായിരിക്കുന്ന ബ്രദർ
മാത്യൂസിന്റെ ഏക സഹോദരി മദർ ഗ്രേസി ബേബി തിരുവല്ല സെന്ററിലെ പ്രാദേശിക സഭയുടെ ശുശ്രൂഷകയാണ്.
തന്റെ വാട്സ്ആപ്പ് കൂട്ടായ്മ മുഖേനയുള്ള ശുശ്രൂഷകൾ അനേകരുടെ ആത്മീക വളർച്ചയ്ക്ക്
ഇനിയും ഇടയാകട്ടെ.
Mathews Thiruvalla 9447795990

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.