ഐ.പി.സി. നോർത്തേൺ റീജിയൺ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

post watermark60x60

ഡൽഹി: ഐ.പി.സി നോർത്തേൺ റീജിയന്റെ 52-ാമത് ജനറൽ കൺവൻഷനും സംയുക്ത ആരാധനയും വിർച്വലായി നടക്കും. ഒക്ടോബർ 14 വ്യാഴം മുതൽ 17 ഞായർ വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബെനിസൺ മത്തായി, മുംബൈ, പാസ്റ്റർ. രാജ്കുമാർ ജെയിംസ്, ജയ്പൂർ എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. കൂടാതെ ഐ.പി.സി.എൻ.ആർ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 12.30 വരെ പാസ്റ്റേഴ്സ് സെമിനാറും വൈകുന്നേരം 6 മുതൽ 8:00 വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഐ.പി.സി.എൻ.ആർ സഭകളും ഉൾപ്പെടുന്ന സംയുക്ത ആരാധന ഒക്ടോബർ 17 ഞായറാഴ്ച രാവിലെ 10 മുതൽ 12:30 വരെ നടക്കും. പ്രശസ്ത ഗായിക സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള സയോൺ സിംഗേഴ്സ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും. യോഗങ്ങൾ എല്ലാ ദിവസങ്ങളിലും ഫേസ്ബുക്കിലൂടെയും യുട്യൂബിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്.

ഈ കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി ഐ.പി.സി.എൻ.ആർ എക്സിക്യൂട്ടീവ്സിന്റെ മേൽനോട്ടത്തിൽ പ്രാർത്ഥനകളും മറ്റ് ക്രമീകരണങ്ങളും നടന്നു വരുന്നു എന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like