കിടപ്പ് രോഗികൾക്കുള്ള ചികിത്സ സഹായം വിതരണം ചെയ്തു

Kraisthava Ezhuthupura News

അടൂർ :വയല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൽഫ മിഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രഥമ സംരംഭമായി ആരംഭിച്ച ആൽഫ ആംബുലൻസ് സർവീസിന്റെ പ്രവർത്തനോദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ബഹു.പത്തനംതിട്ട എം.പി ആന്റോ ആന്റണി നിർവഹിച്ചു . വയലാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സാബു ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കുള്ള ചികിത്സാ സഹായവിതരണം ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപുഴ നിർവഹിച്ചു. ബിനോയ് സി.ബി (ആൽഫ മിഷൻ)സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് അമ്പാടി,സൂസൻ ശശികുമാർ ,ശ്രീലേഖ ഹരികുമാർ,രമണൻ കെ,മറിയാമ്മ തരകൻ, വയലാപ്രകാശ് ,ഡി. പാപ്പച്ചൻ,പാസ്റ്റർ മാത്യു ജോർജ്,റെജി ജി,സബിൻ ബേബി എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.