ചെങ്ങന്നൂർ : ബുധനൂർ തോന്നക്കാട് അസംബ്ലിസ് ഓഫ് സഭയുടെ വസ്തുവിൽ പുറമ്പോക്ക് എന്ന് ആരോപിച്ച് പാർട്ടി കൊടി നാട്ടി. സിപിഎമ്മിന്റെ കൊടിയാണ് വസ്തുവിൽ അതിക്രമിച്ചു കയറി നാട്ടിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.

വസ്തുവിൽ നട്ടിരുന്ന തെങ്ങിൻ തൈകൾ പിഴുത് മാറ്റിയ ശേഷമാണ് കൊടി കുത്തിയത്. റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രദേശത്തെ പുറമ്പോക്ക് ഭൂമികൾ പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സഭയുടെ പുറമ്പോക്ക് ഭൂമിയാണെന്ന് വാദമാണ് പാർട്ടി ഉന്നയിക്കുന്നത്. വസ്തുവുമായി ബന്ധപ്പെട്ട നാളുകളായി തർക്കം നിലനിൽക്കുന്നതായും സഭാ പ്രതിനിധികൾ അറിയിച്ചു.
പുറമ്പോക്ക് ഭൂമിയാണെന്ന് വാദം ഉന്നയിക്കുമ്പോഴും സർക്കാർ തലത്തിൽ നിന്നും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ അനാവശ്യ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.