ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി

Kraisthava ezhuthupura news desk

ന്യൂഡൽഹി : ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച തുരങ്കമാണ് ഇതെന്ന് ദില്ലി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അറിയിച്ചു.
അടുത്ത വര്‍ഷം ആഗസ്റ്റ് 15 ന് മുന്‍പായി തുരങ്കം നവീകരിച്ച്‌ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികള്‍ നിന്ന് രക്ഷപ്പെടാന്‍ ആണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. ചെങ്കോട്ടയ്‌ക്ക് ഉള്ളിലെ തുരങ്കത്തിന്‍്റെ മറു വശവും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ആശയ കുഴപ്പങ്ങള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ കൂടുതല്‍ ആഴത്തില്‍ തുരങ്കം കുഴിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.