കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാര ചുമതല ഏറ്റെടുത്ത് പി.സി.ഐ കേരള സ്റ്റേറ്റ്

കോട്ടയം: കൊറോണ വന്നു മരിച്ച ആളുകൾക്ക് മാന്യമായ സംസ്കാരം നൽകാൻ ദ്രുത കർമ സേനയുമായി പി. സി. ഐ കേരള സ്റ്റേറ്റ്. കഴിഞ്ഞ ദിവസം (02.09.2021)നു കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ ബാധിതരായി ഒരു കുടുംബം മുഴുവനും ചികിത്സയിൽ ആയിരിക്കെ കുടുംബനാഥൻ മരണപ്പെട്ടു. ഈ സാഹചര്യത്തിൽ പി. സി. ഐ കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ. പി. എ. ജെയിംസ് സംസ്കാര ചുമതല ഏറ്റെടുത്തു നടത്തി.പി. സി. ഐ കോട്ടയം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ, പി. വൈ. സി സോണൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിലിപ്പ് എം എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ട സംസ്കാര ശുശ്രുഷയിൽ ബ്രദർ അജി ജെയ്‌സൺ, ബ്രദർ ഫെബിൻ, ബ്രദർ വിമൽ, സുവിശേഷകൻ പ്രിൻസ്, പി. വൈ. സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജേഷ് തോമസ് എന്നിവർ പങ്കെടുത്തു.ഈ പുണ്യ കർമത്തിന് പി വൈ സി പ്രവർത്തകരുടെ സഹകരണവും ഉണ്ടായിരുന്നു. കേരളത്തിൽ കൊറോണ ശവസംസ്കാരവുമായി ബന്ധപ്പെട്ട് എന്തെകിലും ബുദ്ധിമുട്ട് ഉണ്ടായാൽ സഹായം നൽകാൻ പി. സി ഐ സ്റ്റേറ്റ് മുൻപന്തിയിൽ ഉണ്ടാകും എന്ന് പ്രസിഡന്റ്‌ പാസ്റ്റർ പി. എ ജെയിംസ് പറഞ്ഞു.

-ADVERTISEMENT-

You might also like