വിശക്കുന്നവർക്ക് സാന്ത്വനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

Kraisthava Ezhuthupura News Desk

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തനം ഇന്നും നടത്തി. മഹാമാരിയിൽ നിന്ന് ഇന്നും പൂർണമായി മുക്തമാകാത്ത മഹാരാഷ്ട്രയിൽ  അനേകരാണ് ഒരു നേരത്തെ ആഹാരത്തിനായി  ഓരോ ദിവസവും വഴിയോരങ്ങളിൽ കടന്ന് വരുന്നത് .യാചകർ,ജോലി നഷ്ടപ്പെട്ടവർ, രോഗികളെ കൊണ്ട് ഗ്രാമങ്ങളിൽ നിന്ന് വന്നവർ,ദൈനംദിന ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വലയുന്നവർ എന്നിങ്ങനെ വിവിധ നിലയിലുള്ള ആളുകളെ മഹാനഗരത്തിൽ ഓരോ ദിവസവും കാണുവാൻ സാധിക്കും.ഇന്നത്തെ പ്രവർത്തനവും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. വിശപ്പിന്റെ വിളിയുടെ പ്രാധാന്യം  എത്രയെന്ന് അക്ഷരാർത്ഥത്തിൽ തിരിച്ചറിയുന്ന ദിനമായിരുന്നു കടന്ന് പോയത്. ആവശ്യക്കാർ ഓരോ ദിവസവും ഭക്ഷണ പൊതികളെക്കാൾ കൂടുതൽ ഉണ്ടെന്നതാണ് യാഥാർഥ്യം. വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുന്നതാണ്. പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്, പാസ്റ്റർ ഷിബു മാത്യു,പാസ്റ്റർ റെജി തോമസ്സ്, സിജോ തുടങ്ങിയവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.