കവിത: യേശുവേ നീ താങ്ങണേ | സജോ കൊച്ചുപറമ്പിൽ

 

ലൗകീക സുഖങ്ങളെല്ലാം മിന്നുന്നു ..
എന്‍ മുന്‍പില്‍ താരകം പോല്‍ …
യോസേഫിന്‍ ദൈവമേ നീ …
പകരു നിന്‍ കൃപാ…

പോത്തിഫേര്‍ ഭവനത്തെക്കാള്‍ ….
മ്ലേഛമാം ഈ ലോകത്തില്‍ ….
മാറ്റത്തിന്‍ ദീപമായ് ….
ഞാനിതാ വരുന്നു നാഥാ …

സോദോമും ഗോമോറയും….
എന്‍ മുന്‍പില്‍ ഉയര്‍ന്നീടുമ്പോള്‍ …
അബ്രഹാമിന്‍ പിതാവേ ….
എന്നെ നീ മറയ്ക്കേണമേ …

കാരാഗ്രഹം വരെട്ടെ …
കാര്യക്കാര്‍ മാറീടട്ടെ….
ലോകത്തെ ജയിച്ചവനാം ….
നാഥാ നിന്‍ സാമീപ്യം മതീ…

പാപിയാം ഈ ഏഴയെ…..
പാവന ദേഹമാക്കു…
വിശുദ്ധിയോടെ ജീവിപ്പാന്‍ …..
യേശുവേ നീ താങ്ങണെ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.