ഗീഹോൻ ഐ.പി.സി ഫുജൈറ: 7 ദിന ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും ഓഗസ്റ്റ് 28 മുതൽ

ഫുജൈറ: ഗീഹോൻ ഐപിസി ഫുജൈറയുടെ ആഭിമുഖ്യത്തിൽ ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ ദിവസവും യു എ ഇ സമയം രാത്രി 8 മുതൽ 10 വരെ (ഇന്ത്യൻ സമയം രാത്രി 9.30 മുതൽ 11.30 വരെ) സൂമിലൂടെ നടക്കും.
പാസ്റ്റർ പി എസ് ജോർജ്, പാസ്റ്റർ ജിജോ ജോർജ്, ബ്രദർ ജോസ് ജോർജ്, പാസ്റ്റർ രാജു ചുനക്കര, സിസ്റ്റർ സീനാ വർഗീസ് എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ എം വി സൈമൺ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like