ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ സെന്റർ കൺവൻഷനും സംയുക്തരാധനയും ഓഗസ്റ്റ് 31 മുതൽ

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ സെന്റർ കൺവൻഷനും സംയുക്തരാധനയും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ ഓൺലൈനായി നടത്തപ്പെടും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ യു.എ.ഇ
സമയം വൈകിട്ട് 7:30 മുതൽ 9:30 വരെ വാർഷിക കൺവൻഷനും സെപ്റ്റംബർ മൂന്നിന് രാവിലെ 9:30
മുതൽ 12:30 വരെ സംയുക്തരാധനയും നടക്കും .ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ: ജേക്കബ് ജോർജ്ജ് മുണ്ടക്കൽ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ സാം തോമസ് (ദോഹ ) പാസ്റ്റർ വി.ഓ വർഗീസ് ( മുംബൈ ) ,പാസ്റ്റർ പി.റ്റി .തോമസ് (കോട്ടയം ) എന്നിവർ ദൈവ വചനം ശിശ്രൂഷിക്കും. സെപ്റ്റംബർ മൂന്നിന് നടക്കുന്ന സംയുക്ത ആരാധനയിൽ ശാരോൻ ഫെല്ലോഷിപ്പ് ഇന്റർനാഷണൽ പ്രസിഡന്റ് റവ : ജോൺ തോമസ് മുഖ്യ അതിഥിയായിരിക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ റീജിയനിലുള്ള വിവിധ ദൈവ സഭകളിലെ ഗായക സംഘങ്ങൾ ആരാധനക്കു നേതൃത്വം കൊടുക്കും .ഷാർജ സെന്റർ മിനിസ്റ്റർ പാസ്റ്റർ :ഗിൽബർട്ട് ജോർജ്ജിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു .

താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്ക് വഴി ജോയിൻ ചെയ്യാവുന്നതാണ്.

https://us02web.zoom.us/j/4690769636?pwd=aUFrWWdxVmZMY1FYOXdRR1VPT0RVdz09

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.