നമ്മെത്തന്നെ ഒരുക്കി കർത്താവിന്റെ വരവിനായ് കാത്തിരിക്കാം: പാസ്റ്റർ ഷിബു മത്തായി, ബ്രിസ്റ്റോൾ

ഡൽഹി: കർത്താവിന്റെ വരവ് ഏറ്റവും ആസന്നമായ ഈ കാലത്ത് നമ്മെത്തന്നെ ഒരുക്കി പൂർണ്ണ വിശുദ്ധിയോടും വേർപാടോടും കാത്തിരിക്കണമെന്ന് പാസ്റ്റർ ഷിബു മത്തായി ബ്രിസ്റ്റോൾ പറഞ്ഞു. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഡൽഹി കൺവൻഷനിൽ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു ആമോസ് 4:12 ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവീക വിശ്വാസത്തിൽ നിന്ന് തെറ്റിപോകാവുന്നതും തളർന്നു പോകാവുന്നതുമായ അനേകം സാഹചര്യത്തിലൂടെ കടന്നു പോകും എന്നാൽ അതിന് നടുവിലും ദൈവകൃപ പ്രാപിച്ചു കർത്താവിന്റെ വരവിനായ് നാം കാത്തിരിക്കുണമെന്നും സഭയ്ക്ക് ഈ കാലഘട്ടത്തിൽ ഒരു മടങ്ങി വരവ് ആവശ്യമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പാസ്റ്റർ ജോസഫ് ചാക്കോ അലഹബാദ്  പ്രാർത്ഥിച്ചാരംഭിച്ച രണ്ടാം ദിന കൺവൻഷൻ ക്രൈസ്തവ എഴുത്തുപുര മിഷൻ ഡിപ്പാർട്ട്‌മെന്റ് ജനറൽ കോർഡിനേറ്റർ പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ, ബീഹാർ അദ്ധ്യക്ഷത വഹിച്ചു. ഇവാ അൻസൺ ഏബ്രഹാം ഡൽഹി, തിമോത്തി കെ ബെന്നി കേരള തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ ട്രഷറർ രഞ്ജിത്ത് ജോയി അഭിസംബോധന ചെയ്ത് സംസാരിച്ച രണ്ടാം ദിന കൺവൻഷന് പാസ്റ്റർ സി ജോൺ,പാസ്റ്റർ സുരേഷ് കരുവാറ്റ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 7:30 ഓൺലൈനിൽ ആരംഭിക്കുന്ന സമാപന ദിന കൺവൻഷനിൽ അനുഗ്രഹീത വചന പ്രഭാഷകനും ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റുമായ റവ ഷാജി ദാനിയേൽ മുഖ്യസന്ദേശം നൽകും. ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് റവ.വൈ റെജി വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇവാ എബിൻ അലക്‌സ് കാനഡ, പാസ്റ്റർ ബിനു ജോൺ ഡൽഹി തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമാപന യോഗത്തിന് ക്രൈസ്തവ എഴുത്തുപുര ഡൽഹി സെക്രട്ടറി അനീഷ്‌ വലിയപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഈ കൺവൻഷനുകൾ ക്രൈസ്തവ എഴുത്തുപുരയുടെ ദൃശ്യമാധ്യമമായ കേഫാ ടിവിയിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

post watermark60x60

ZOOM Link-
*Meeting ID : 913 394 5936*
*Passcode: 123*

-ADVERTISEMENT-

You might also like