ലേഖനം: കിളിവാതിൽ | ബ്ലസ്സൻ രാജു ചെങ്ങരൂർ

കിളിവാതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കിളിവാതിലുകൾ പുരാതന നവീന ശൈലി കൾക്ക് അനുസൃതമായി പലയിടത്തും നമുക്ക് കാണുവാൻ കഴിയും. പണ്ടുകാലങ്ങളിൽ ഭവനങ്ങൾക്ക് കിളിവാതിലുകൾ സർവ്വസാധാരണമായിരുന്നു. വാഹനങ്ങളിലും കിളിവാതിലുകൾ നമുക്ക് കാണുവാൻ കഴിയുന്നു. മുഖ്യമായും കിളിവാതിലുകളുടെ ഉദ്ദേശം എന്താണ്? നാം എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?? യഥാർത്ഥത്തിൽ കിളിവാതിലുകൾ എന്നാൽ നമ്മുടെ പരിമിതികൾക്കുള്ളിൽ തന്നെ ഇരുന്നുകൊണ്ട് പുറമേയുള്ളവ കാണുവാനും ആസ്വദിക്കുവാനും അടുത്തറിയുവാനും ഉള്ള ഉള്ള ഒരു സുരക്ഷിത കവാടമാണ് കിളിവാതിലുകൾ. കിളി വാതിലുകളുടെ സ്ഥാനം വിശുദ്ധ വേദപുസ്തകത്തിലും പരമപ്രധാനമാണ്. പഴയ പുതിയ നിയമ പുസ്തകങ്ങളിൽ കിളിവാതിലുകൾ പലസ്ഥലത്തും ദൈവത്തിൻറെ പരിശുദ്ധാത്മാവ് അനാവരണം ചെയ്തിട്ടുണ്ട്. ദൈവസന്നിധിയിലേക്ക് അടുത്ത് എത്തുവാനുള്ള ഒരു രക്ഷാമാർഗ്ഗം ആണ് കിളിവാതിലുകൾ. വേദപുസ്തകത്തിൽ മുഖ്യമായി കാണുന്ന ചില കിളിവാതിലുകളെകുറിച്ചും അവ വ്യക്തികളിൽ ഉളവാക്കിയ ആത്മീയ പ്രവർത്തനത്തെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും നമുക്ക് ഒന്ന് വിചിന്തനം ചെയ്യാം.

post watermark60x60

1) യെരുശലേമിന് നേരെ തുറന്ന കിളിവാതിൽ:-(ദാനി6:10)യെരുശലേം തിരു വചനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. തിരുവചനം ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു മഹാരാജാവിൻ്റെ നഗരമായ ഉത്തരഗിരിയായ സീയോൻ പർവ്വതം ഉയരം കൊണ്ട് മനോഹരവും . അപ്പോൾ മഹാരാജാവിൻ്റെ നഗരമാണ് ആണ് യെരുശലേം. മറ്റൊരിടത്ത് യെരുശലേം എന്ന മഹാ നഗരം കർത്താവിനായി അണിയിച്ചൊരുക്കിയിരിക്കുന്നു എന്ന് നാം വായിക്കുന്നു. അപ്പോൾ ദൈവം വസിക്കുകയും ദൈവം അതിവസിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വാസസ്ഥലമാണ് യെരുശലേം. അപ്പോൾ യെരുശലേമിൻ്റ നേരെ കിളിവാതിലുകൾ തുറക്കുമ്പോൾ അത് ദൈവസന്നിധിയിലേക്ക് നേരിട്ടുള്ള ഒരു മാർഗ്ഗമാണിത്. ഇവിടെ പ്രസ്തുത ദാനിയേൽ കിളിവാതിൽ തൻ്റെ പ്രത്യേക സാഹചര്യത്തിൽ അല്ല മുമ്പ് ചെയ്തു വന്നതുപോലെ അവൻ സ്ഥിരമായി ദൈവസന്നിധിയിലേക്ക് ചെല്ലാറുണ്ടായിരുന്നു. അപ്പോൾ ദൈവസന്നിധിയിലേക്ക് ഉള്ള ഒരു വാതിലാണ് കിളിവാതിൽ. ഈ കിളിവാതിൽ കൂടി അടുത്ത് ചെന്നപ്പോൾ അവൻ്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ഇടയായി അതുമാത്രമല്ല എഴുതി കുറിച്ചുവെച്ച ചില രേഖകൾ മാറ്റി കുറിയ്ക്കുവാൻ ഈ കിളി വാതിലിനു സാധിച്ചു . പ്രിയമുള്ളവരെ നമ്മുടെ ഓരോ ഭവനത്തിലും ഉണ്ടായിരിക്കേണ്ട അതിപ്രധാനമായ വാതിലുകളിൽ ഒന്നാണ് കിളിവാതിൽ. നാം പലപ്പോഴും നമ്മുടെ ലൗകിക ഭവനം നിർമ്മിക്കുമ്പോൾ അടച്ചുറപ്പുള്ള വാതിലുകൾ നിർമ്മിക്കുവാൻ നാം വ്യഗ്രത ഉള്ളവരാണ് എന്നാൽ മഹാരാജാവായ ദൈവസന്നിധിയിൽ വരെ എത്തുന്ന ഒരു കിളിവാതിൽ പ്രാർത്ഥനയുടെ കിളിവാതിൽ പണിയേണ്ടത് ഏറ്റവും അനിവാര്യമാണ് അതുമാത്രമല്ല പ്രശ്നങ്ങളുടെ നടുവിൽ മാത്രമല്ല ഈ വാതിൽ ഉപയോഗിക്കേണ്ടത്. മറിച്ച് ദിനംതോറും ഉപയോഗിക്കേണ്ട അതിപ്രധാന വാതിലുകളിൽ ഒന്നാണ് കിളിവാതിൽ. നമ്മുടെ മന്ദിരം ആകുന്ന ശരീരത്തിന് ഈ വാതിൽ ഇല്ലായെങ്കിൽ ഇന്നുതന്നെ ഈ വാതിൽ പണിയേണ്ടത് ഏറ്റവും അനിവാര്യമാണ്.

2) ദൈവദൂതൻമാർ ക്കുവേണ്ടി തുറന്ന കിളിവാതിൽ (യോശുവ 2:15):-. പലപ്പോഴും പല ഭൗമികമായ ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്ക് വേണ്ടി നമ്മുടെ ലൗകീക ഭവനങ്ങൾ തുറക്കാറുണ്ട്. എന്നാൽ ആത്മീയ സംരംഭങ്ങൾക്കും ആത്മീയ ലക്ഷ്യങ്ങൾക്കും വേണ്ടി നമ്മുടെ ഭവനത്തിന് വാതിലുകൾ തുറക്കപ്പെടുക ആണെങ്കിൽ നാം നമ്മുടെ ഭവനവും രക്ഷ പ്രാപിക്കുവാൻ ഇടയായി തീരും ഇതാണ് രാഹാബ് എന്ന വേശ്യ സ്ത്രീയുടെ ജീവിത അനുഭവത്തിലൂടെ ഇവിടെ നമുക്ക് പരിചിതമാകുന്നത്. ഇപ്രകാരം ഒരു കിളിവാതിലിൽ കൂടി താൻ ദൈവദൂതൻമാർ ക്കുവേണ്ടി തുറക്കുന്നു. അതിലൂടെ താനും തൻ്റെ ഭവനവും രക്ഷ പ്രാപിക്കുവാൻ അവിടുന്ന് ഇടയായി തീർന്നു ഈ വാതിൽ തുറക്കപ്പെടുവാൻ പലവിധമായ കാരണങ്ങളുണ്ട്.. അവയിൽ മുഖ്യമായവ ഇവയാണ് , ദൈവത്തെകുറിച്ചുള്ള ഭീതി (2:9) ദൈവീക അത്ഭുതങ്ങളെ കുറിച്ചുള്ള കേൾവി ( 2:10) യഹോവയാണ് ദൈവം എന്നുള്ള അറിവ് വ (2:11) ഒരു വിടതലിനു വേണ്ടിയുള്ള അവളുടെ അതിയായ ആഗ്രഹം(2:13) വേശ്യാസ്ത്രീ എന്ന് എന്ന നാമത്തിൽ അറിയപ്പെട്ടിരുന്ന അവൾക്ക് ഒരു നല്ല പേര് അവൾ ആഗ്രഹിച്ചിരുന്നു. ദൈവത്തെക്കുറിച്ചുള്ള ഭീതിയും കേട്ടുകേൾവിയും ഒരു വീടിന് വേണ്ടിയുള്ള അതിയായ ആഗ്രഹവും അവളെ തൻറെ വീടിൻറെ കിളിവാതിലുകൾ ദൈവദൂതന്മാർ ക്കുവേണ്ടി തുറക്കുവാൻ ഒരുക്കി. ഫലമോ അവളും അവൾക്കുള്ള സകലവും രക്ഷ പ്രാപിക്കുവാൻ ഇടയായി തീർന്നു ( 6:25). പ്രിയമുള്ളവരെ നമ്മുടെ ദുഷ്ചെയ്തികൾ മാറി ഒരു സൽപ്പേര് പ്രാപിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്നുതന്നെ ദൈവദൂതന്മാർക്ക് വേണ്ടി കിളിവാതിലുകൾ തുറക്കുകയാണെങ്കിൽ ഒരു രക്ഷ നമ്മുടെ മുന്നിലുണ്ട് നാം മറക്കരുത്!!

Download Our Android App | iOS App

3) ദൈവീക ന്യായവിധിയുടെ സ്ഥിതിഗതികൾ അറിയുവാനുള്ള കിളിവാതിൽ ( ഉല്പത്തി 8:6):-. ഇത് ബൈബിളിലെ പരമപ്രധാനമായ കിളി വാതിലുകളിൽ ഒന്നാണ്. ഈ കിളിവാതിൽ.ഇത് ദൈവകൽപന പ്രകാരം ഉരുത്തിരിയപെട്ട ഒന്നാണ്. ദൈവ മനുഷ്യനായ നോഹ യാണ് ഈ കിളിവാതിലിന് നിർമ്മാതാവ് എങ്കിലും ദൈവീക പദ്ധതിയായിരുന്നു ഇതിൻറെ മാനദണ്ഡം . ഈ കിളിവാതിൽ സ്വന്തം ഇഷ്ടപ്രകാരമല്ല ദൈവീക വാക്കുകളിൻ പ്രകാരമായിരുന്നു നിർമ്മിച്ചത്. (8:6). അതിലൂടെ ദൈവീക കല്പനകൾ അനുസരിക്കാനുള്ള തൻറെ മനസ്ഥിതി നമുക്ക് വ്യക്തമാണ് ആണ്. മറ്റൊന്ന് ഇത് വാതിലിനോട് ചേർന്ന് നിർമ്മിക്കപ്പെടുന്ന കിളിവാതിൽ ആയിരുന്നു. കാരണം ഈ കിളിവാതിൽ കൂടി രക്ഷപ്രാപിക്കുന്നവന് പേടകത്തിന് അകത്തു വരികയും പുറത്തുപോവുകയും ചെയ്യുവാൻ സാധിക്കുമായിരുന്നു. ഇതിലൂടെ വെളിപ്പെട്ടു വരുന്ന വലിയൊരു ആത്മീയ സത്യമുണ്ട് ക്രിസ്തുവാകുന്ന കിളിവാതിൽ കൂടി രക്ഷ പ്രാപിക്കുന്ന നമുക്ക് സ്വർഗ്ഗത്തിലേക്കുള്ള വാതിലിലൂടെ അകത്തു പ്രവേശിക്കുവാൻ കഴിയുന്നു. മാത്രമല്ല ഈ കിളിവാതിൽ മൂന്ന് തട്ടുകൾ ഉള്ളതായിരുന്നു (6:16) ഓരോ തട്ടുകളിലും ഇതിന് സ്ഥാനമുണ്ടായിരുന്നു. ത്രീയേക ദൈവത്തെക്കുറിച്ചും ത്രികാല രക്ഷയെ കുറിച്ചും ഈ പെട്ടകം നമുക്ക് ഉൾബോധം തരുന്നു.

4) അത്ഭുതത്തിൻ്റെ കിളിവാതിൽ(പ്രവർത്തി 20:8) :- ഈ കിളിവാതിൽ നമുക്ക് സുപരിചിതവും . നിരന്തരം നാം ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നതും ആണ്. കാരണം. ഇത് ഒരു വിരസതയുടെ വാതിൽ ആണ്. ഇന്ന് ആത്മ മണ്ഡലത്തിലും അളവുകോലുകൾ ഇല്ലാതെ കാണപ്പെടുന്ന ഒരു വാതിൽ ആണിത് പല സഭാ വിശ്വാസികളും ഇരിക്കുവാൻ ആഗ്രഹിക്കുന്നതും ഈ വാതിലിനോട് ചേർന്നാണ് കാരണം ഏതുസമയത്തും അകത്തു പ്രവേശിക്കുകയും ഏതുസമയത്തും പുറത്തുപോവുകയും ചെയ്യുവാൻ തക്കതായ ഒന്നാണിത്. ഇവിടെ പൗലോസ് പ്രസംഗിക്കുന്ന വേളയിൽ ഒരു ബാല്യക്കാരൻ ഇരിക്കുവാൻ ആഗ്രഹിച്ചതും ഈ കിളിവാതിലിലൂടെ ചേർന്നാണ് കാരണം അവനിൽ നിക്ഷിപ്തമായ ആത്മീയ വിരസതയാണ് ഇതിന് കാരണം. ഈ ആത്മ വിരസത അവനെ നിദ്രയിലേക്ക് വഴുതി വീഴ്ത്തുന്നു. തൽഫലമായി അവരിൽ ശാരീരിക മരണം സംഭവിക്കാൻ ഇടയായി തീർന്നു. എന്നാൽ പൗലോസിൻമേൽ വ്യാപരിച്ച ദൈവത്തിൻറെ അത്ഭുത കൃപയാൽ അവൻ ജീവൻ പ്രാപിക്കുവാൻ ഇടയായി. പ്രിയമുള്ളവരെ വിരസതയുടെ ആത്മീയജീവിതം നമ്മിൽ പ്രഥമദൃഷ്ട്യാ ശാരീരിക മരണത്തിനും അതിലുപരി ആത്മ മരണത്തിന് നമ്മെ അടിമയാക്കി മാറ്റുന്നു. ദൈവസന്നിധി നിദ്ര പ്രാപിക്കുവാൻ ഉള്ളതല്ല പിന്നെയോ ഉയർത്തെഴുന്നേൽക്കാൻ ഉള്ളതാണ്. 5) ആകാശത്തിന്റെ കിളിവാതിൽ(മലാഖി3:10): ഇത് സ്വർഗീയ അനുഗ്രഹത്തിന്റെ കിളിവാതിൽ ആണ്. സ്വർഗ്ഗം നമുക്കുവേണ്ടി എപ്പോഴാണോ തുറക്കപ്പെടുന്നത് അപ്പോൾ മുതലാണ് നാം അനുഗ്രഹിക്കപ്പെടുവാൻ ഇടയായി തീരുന്നത് . അങ്ങനെ നാം അനുഗ്രഹിക്കപ്പെടും എങ്കിൽ ദൈവത്തിനുവേണ്ടി ചിലവിടാനും ചിലവാക്കാനും നാം തുറന്ന മനസ്ഥിതി ഉള്ളവരായിരിക്കണം. അങ്ങനെ ഉള്ളവർക്ക് വേണ്ടി ദൈവം തുറക്കുന്ന ഒരു കിളിവാതിൽ ആണ് ആകാശത്തിന്റെ കിളിവാതിൽ. ഈ വാതിൽ തുറക്കപ്പെട്ടു കഴിഞ്ഞാൽ. പോരാതെ വരുവോളം ഉള്ള അനുഗ്രഹം ആണ് ഇവിടെ കാണുന്നത്. അടുത്തതായി സ്ഥലം മതിയാകുവോളം ഉള്ള അനുഗ്രഹം. ഈ വാതിൽ തുറക്കപ്പെടുവാൻ വേണ്ടി നാം നമുക്ക് ഉള്ളവയെ ദൈവസന്നിധിയിലേക്ക് കൊണ്ടുവരിക മാത്രം ചെയ്താൽ മതി. ആകയാൽ പ്രിയമുള്ളവരെ തിരുവെഴുത്ത് നമ്മെ ബോധിപ്പിക്കുന്ന ഈ അഞ്ചു കിളിവാതിലുകൾ നമ്മുടെ ജീവിതത്തിന് വളരെയധികം ഉന്മൂല മാറ്റം വരുത്തുവാൻ കഴിവുള്ളതാണ് .

-ADVERTISEMENT-

-ADVERTISEMENT-

You might also like