ഇവാ. ലിലു ജോസ് മാത്യു (44) അക്കരെ നാട്ടിൽ

കോട്ടയം: സുവിശേഷകനും ഗുഡ് ന്യൂസ് ഫോർ ഏഷ്യ പൂർവവിദ്യാർത്ഥിയുമായ ലിലു ജോസ് മാത്യു (44) നിത്യതയിൽ ചേർക്കപ്പെട്ടു. വേദധ്യാപകൻ, ഇംഗ്ലീഷ്, ഹിന്ദി അധ്യാപകൻ, യുവജന സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന താൻ, ഗുഡ് ന്യൂസി ഫോർ ഏഷ്യയിലെ പഠനത്തിന് ശേഷം വടക്കേ ഇന്ത്യയിൽ അനേക നാളുകൾ പ്രേഷിതവേലയിൽ വ്യാപൃതനയായിരുന്നു.
Download Our Android App | iOS App
ചില നാളുകളായി ശാരീരീക രോഗത്താൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ
രാവിലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു 2 മണിക്ക് കോട്ടയം പരുത്തുംപാറ ഐ പി സി സെമിത്തേരിയിൽ നടന്നു.
ഭാര്യ: ആൻസി. മക്കൾ: ഫെയ്ത് ഫിന്നി മാത്യു, (8 വയസ്),
ലിനറ്റ് ഗ്രേയ്സ് മാത്യു. (2 വയസ്).