കുട്ടികൾക്കും മാതാപിതാക്കൾക്കുമായി യു.പി.എഫ് യൂ.എ.ഇ ഒരുക്കുന്ന ത്രിദിന ക്യാമ്പ്

KE International News Desk

 

post watermark60x60

ദുബായ്: തനിമയും പുതുമയും കോർത്തിണക്കി യു. പി. എഫ് യൂ.എ.ഇ ഒരുക്കുന്ന ഓൺലൈൻ സ്റ്റുഡന്റസ് ക്യാമ്പ് 2021 ഓഗസ്റ്റ് 21, 22, 23 തീയതികളിൽ സൂം വേദിയിൽ നടത്തപ്പെടുന്നു. ഈ വേനൽക്കാല ക്യാമ്പിൻെറ മുഖ്യ അവതാരകർ ട്രാൻസ്‌ഫോർമർസ് ടീം ആണ്.

സകുടുംബത്തിനും പങ്ക് ചേരുവാൻ പര്യാപ്‌തമാകും വിധം ആറു വ്യത്യസ്ത സെക്ഷനുകൾ ആയിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് വയസ്സ് മുതൽ തുടങ്ങുന്ന സെക്ഷനുകൾ മാതാപിതാക്കൾക്കായുള്ള പ്രത്യേക സെക്ഷനിൽ അവസാനിക്കും. ക്യാമ്പിന്റെ സമയ ക്രമീകരണം യൂ.എ.ഇ സമയം വൈകുന്നേരം 7:30, ഇന്ത്യൻ സമയം വൈകുന്നേരം 9:00, യൂ.എസ് സമയം രാവിലെ 11:30 എന്നിങ്ങനെ ആണ്. നിർബന്ധിതമായി പാലിക്കേണ്ട സുരക്ഷാ നിയന്ത്രണങ്ങളാൽ കുട്ടികളുടെ ഒഴിവ് ദിനങ്ങൾ വിരസമാകുന്ന ദുരവസ്ഥയ്ക്ക് ഒരു മാറ്റമെന്നോണം വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ദൈവീക ഇടപെടലിനുമായി യു.പി.എഫ് യൂ.എ.ഇയുടെ സ്റ്റുഡന്റസ് ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഇതിനോടകം ആയിരക്കണക്കിനു കുട്ടികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like