ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വൈ.പി.ഇ അംഗങ്ങളെ ആദരിച്ചു

മുളക്കുഴ: ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ പി ഇ, ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച വൈ പി ഇ അംഗങ്ങളെ ആദരിച്ചു. ഇന്ന് (19/08/2021) തിരുവനന്തപുരം മേഖലകളുടെ പ്രവർത്തന ഉത്‌ഘാടനത്തോട് അനുബന്ധിച്ചാണ് ഈ മേഖലയിൽ ഉള്ള അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി ആദരിച്ചത്. തിരുവനന്തപുരം സൗത്ത് മേഖലയിൽ വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡും തിരുവനന്തപുരം മേഖലയിൽ സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയും ആദ്യ മെമന്റോകൾ നൽകി ഉത്‌ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ്, ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്, മാഗസിൻ എഡിറ്റർ‌ പാസ്റ്റർ പി ജെ ജെയിംസ്, മീഡിയ കൺവീനർ പാസ്റ്റർ വൈജുമോൻ, ബോർഡ് മെമ്പർ പാസ്റ്റർ എബി റ്റി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്നുള്ള മേഖലകളുടെ പ്രവർത്തന ഉത്‌ഘാടനത്തോട് അനുബന്ധിച്ചാണ് അതാതു മേഖലകളിൽ മെറിറ്റ് അവാർഡിന് അർഹരായവരെ ആദരിക്കുന്നതെന്ന് പബ്ലിസിറ്റി കൺവീനർ ഡോ. ബെൻസി ജി ബാബു അറിയിച്ചു.

post watermark60x60

-ADVERTISEMENT-

You might also like