പത്തനാപുരം സെന്റർ പിവൈപിഎ ശാലേം ഫെസ്റ്റ് നാളെ മുതൽ

പത്തനാപുരം : പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ 11- മത് ശാലേം ഫെസ്റ്റ് യൂത്ത് ക്യാമ്പും കൺവൻഷനും നടത്തപ്പെടുന്നു. ആഗസ്റ്റ് 20,21,22 തീയതികളിൽ എല്ലാ ദിവസവും രാത്രി 7 മണിമുതൽ 9:30 വരെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. എ തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സാം ജോർജ്(ഐപിസി ജനറൽ സെക്രട്ടറി), അനീഷ് തോമസ്(റാന്നി), പാസ്റ്റർ റജി മാത്യു, പാസ്റ്റർ.കെ. ജെ തോമസ് (കുമളി) എന്നിവർ ദൈവവചനം പങ്ക് വെക്കും.ബിജോയ്‌ തമ്പി, സ്റ്റാൻലി വയല, ജിത്തു ഉമ്മൻ,സ്റ്റീഫൻ രാജൻ, ഇവാ. ഷിബു ജോർജ്, ബെൻസി ലിനു എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

കുട്ടികൾക്ക് വേണ്ടിയുള്ള സെക്ഷനുകൾ റെനി വെസ്ലി, പ്രിജോ, സിബിൻ എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസ്‌ഫോർമെഴ്‌സ് ടീം നിർവഹിക്കും. ക്യാമ്പിനോടനുബന്ധിച്ച് പത്താം ക്ലാസ്സ്‌, പ്ലസ്സ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങിയവരെ ആദരിക്കും. അജി കല്ലുങ്കൽ(പിവൈസി ജനറൽ പ്രസിഡന്റ്), ഇവാ. അജു അലക്സ്(പ്രസിഡന്റ്, സംസ്ഥാന പിവൈപിഎ)എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading