അന്ത്യകാലമാകയാൽ ഒരുക്കത്തോടെയായിരിക്കാം: പാസ്റ്റർ കെ.സി.ജോൺ

തിരുവല്ല: അന്ത്യകാലത്താണ് നാം ആയിരിക്കുന്നതെന്നും ശുശ്രൂഷകന്മാർ ഒരുക്കത്തോടെയായിരിക്കണമെന്നും പാസ്റ്റർ ഡോ.കെ.സി.ജോൺ ആഹ്വാനം ചെയ്തു.
തിരുവല്ല സെൻ്ററിലെ പാസ്റ്റേഴ്സ് കോൺഫറൻസിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു പാസ്റ്റർ കെ.സി.ജോൺ.
നമ്മുടെ തലമുറയിൽ കണ്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിൽ കൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. കർത്താവിൻ്റെ വേലയിൽ ജാഗ്രതയോടെ അലസത വെടിഞ്ഞ്, പ്രതീക്ഷകൾ നഷ്ടപ്പെടുന്ന ലോകത്തിൽ നാം പ്രത്യാശയുള്ളവരാകണമെന്ന് സെൻ്റർ പാസ്റ്റർ പറഞ്ഞു.
ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ നടന്ന കോൺഫറൻസിൽ സെൻ്റർ സെക്രട്ടറി പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർമാരായ ജോർജ് തോമസ്, ബിജോയി ചാക്കോ, എം.മാത്യു, അലക്സ് ജോൺ വാളകം, അജു അലക്സ്, മാത്യു ജോർജ് എന്നിവർ പ്രാർത്ഥനയ്ക്കും വചനവായനയ്ക്കും നേതൃത്വം നൽകി. എറണാകുളത്ത് നിന്നും സ്ഥലം മാറി ആഞ്ഞിലിത്താനം സഭയിലേക്ക് വന്ന പാസ്റ്റർ ജോസ് പാപ്പച്ചനെ സെൻ്റർ പാസ്റ്ററും സെൻ്റർ സെക്രട്ടറിയും ചേർന്ന് സ്വീകരിച്ചു. പാസ്റ്റർ ബിജു ഏബ്രഹാം സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബാബു തലവടി, ജോയിൻ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ റോയി ആൻ്റണി എന്നിവർ പങ്കെടുത്തു. കാലാവസ്ഥയുടെ പ്രതികൂല അവസ്ഥയിൽ നെറ്റ് വർക്കിൻ്റെ ലഭ്യതക്കുറവുണ്ടായിട്ടും സെൻ്ററിലെ ശുശ്രൂഷകന്മാരുടെ മികച്ച പ്രതിനിധ്യം യോഗത്തിനുണ്ടായിരുന്നു.
ന്യൂനപക്ഷ അവകാശ സംരക്ഷണത്തെ കുറിച്ച് പഠിക്കാനായി സർക്കാർ നിയോഗിച്ച ജെ.ബി.കോശി കമ്മീഷനു ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ നൽകാനായുള്ള ചോദ്യാവലിയെ കുറിച്ച് സെക്രട്ടറി വിശദമായി അറിയിച്ചു. ചോദ്യാവലികൾ സഭാശുശ്രൂഷകന്മാർ ഏറ്റുവാങ്ങുകയും എല്ലാ കുടുംബങ്ങൾക്കും അവയുടെ കോപ്പി എടുത്ത് നൽകി പൂരിപ്പിച്ച് ഓഗസ്റ്റ് 28 നു മുൻപ് തിരികെ വാങ്ങേണ്ടതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.