പ്രാർത്ഥനാ ധ്വനി യു.എ.ഇ ചാപ്‌റ്റർ പ്രവർത്തോനോത്ഘാടനം ഓഗസ്റ്റ് 21 ന്

യു.എ.ഇ: ലോക വ്യാപകമായി പ്രാർത്ഥനയുടെ ചങ്ങല തീർത്തു ,പ്രാർത്ഥനാ പോരാളികളെ വാർത്തെടുത്തു കൊണ്ടിരിക്കുന്ന പ്രാർത്ഥന ധ്വനിയുടെ യൂ.എ.ഇ ചാപ്റ്ററിന് ഓഗസ്റ്റ് ഓഗസ്റ്റ് 21 തുടക്കം കുറിക്കുന്നു .യു.എ.ഇ സമയം വൈകുന്നേരം 7.00 മണി മുതൽ സൂം ഓൺലൈൻ പ്ലാറ്റഫോമിൽ നടക്കുന്ന മീറ്റിംഗിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ.ഡോ.വിൽസൺ ജോസഫ് യു.എ.ഇ ചാപ്റ്ററിന്റെ പ്രവത്തനങ്ങൾ പ്രാർത്ഥിച്ചു ഉൽഘടനം ചെയ്‌യും. പാസ്റ്റർ കോശി ഉമ്മൻ ( യു.പി.എഫ് യു.എ.ഇ പ്രസിഡന്റ് ) ദൈവ വചനം പ്രഘോഷിക്കും .എബനേസർ വോയിസ് – റുവൈസ് ഗാന ശുശ്രുഷക്കു നേത്രത്വം നൽകും .പ്രാർത്ഥന ധ്വനി ഡയറക്ടർ പാസ്റ്റർ ബെൻസൺ ഡാനിയേൽ പങ്കെടുക്കും .പ്രാർത്ഥനാ ധ്വനി യു.എ.ഇ ചാപ്റ്ററിന്റെ നേതൃ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട, പാസ്റ്റർ വർഗ്ഗീസ് തോമസ് (ചെയർമാൻ), ബ്രദർ ബെന്നി തോമസ് (കോർഡിനേറ്റർ), ബ്രദർ ഹെർബർട്ട് ജോൺ (പ്രയർ കോർഡിനേറ്റർ), ബ്രദർ സാം മാത്യു (മിഷൻ കോർഡിനേറ്റർ), ബ്രദർ ഷിബു ജോർജ്ജ് (മീഡിയാ കോർഡിനേറ്റർ), ബ്രദർ സജു മാത്യു (സബ് എഡിറ്റർ) എന്നിവർ പ്രാർത്ഥനാ ധ്വനിയുടെ യു എ ഇ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading