വൈ.പി.ഇ തിരുവനന്തപുരം മേഖലകളുടെ പ്രവർത്തന ഉത്‌ഘാടനം

തിരുവനന്തപുരം: 2021-22 വർഷത്തെ തിരുവനന്തപുരം സൗത്ത് മേഖലയുടെ പ്രവർത്തന ഉത്ഘാടനം ഓഗസ്റ്റ് 19 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ചർച്ച്‌ ഓഫ് ഗോഡ് വെങ്കടമ്പ് സഭാഹാളിൽ വെച്ചും തിരുവനന്തപുരം മേഖലയുടെ പ്രവർത്തന ഉത്‌ഘാടനം വൈകുന്നേരം 4 മണിക്ക് ചർച്ച്‌ ഓഫ് ഗോഡ് ജഗതി സഭാഹാളിൽ വെച്ചും നടക്കും. വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ് ഉത്‌ഘാടനം നിർവ്വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി ബ്രദർ മാത്യു ബേബി, സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ്, ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്, മാഗസിൻ എഡിറ്റർ‌ പാസ്റ്റർ പി ജെ ജെയിംസ്, മീഡിയ കൺവീനർ പാസ്റ്റർ വൈജുമോൻ ബോർഡ് മെമ്പർ പാസ്റ്റർ എബി റ്റി ജോസഫ് എന്നിവർ സംബന്ധിക്കുന്നതായിരിക്കും. ഈ മേഖലകളിൽ നിന്നും +2 ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതും ആണ്. തിരുവനന്തപുരം സൗത്ത് മേഖലയുടെ രക്ഷാധികാരിയായി പാസ്റ്റർ അലോഷ്യസ്,‌ മേഖല കോ- ഓർഡിനേറ്ററായി പാസ്റ്റർ ജേക്കബ് ബെഞ്ചമിൻ, സെക്രട്ടറിയായി പാസ്റ്റർ അജിൽ രാജരാജൻ എന്നിവരും തിരുവനന്തപുരം മേഖലയുടെ രക്ഷാധികാരിയായി പാസ്റ്റർ സ്കറിയ എബ്രഹാം, കോ- ഓർഡിനേറ്ററായി പാസ്റ്റർ ഗോഡ്സിംഗ് സെക്രട്ടറിയായി ബ്രദർ യേശുദാസ് എന്നിവരും പ്രവർത്തിക്കുന്നു.
മറ്റ് മേഖലകളുടെയും പ്രവർത്തന ഉത്‌ഘാടനങ്ങൾ വരും ദിവസങ്ങളിൽ നടക്കുന്നതായിരിക്കും എന്ന്
വൈ പി ഇ സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ ഡോ. ബെൻസി ജി ബാബു അറിയിച്ചു.

-ADVERTISEMENT-

You might also like