ചെറു ചിന്ത: കെട്ടുപോയ മാനവ ഹൃദയങ്ങളെ കത്തിക്കുന്ന ക്രിസ്തു | ജീവൻ സെബാസ്റ്റ്യൻ

ർക്കും കത്തിക്കുവാൻ കഴിയാത്ത വിധം അണഞ്ഞു പോയ  ഹൃദയവുമായിട്ടാണ് യേരുശലേംമിൽ നിന്നും എമ്മവുസിലേക്ക് രണ്ടു വ്യക്തിത്തങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ പറഞ്ഞകൊണ്ട് അവർ പരസ്പരം തർക്കിക്കുമ്പോഴും,
അവരുടെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിരുന്നു.
കാരണം പ്രവൃത്തി കൊണ്ടും, വാക്കുകൾ കൊണ്ടും, ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ  ശക്തനായിരുന്ന യേശു എന്ന പ്രവാചകൻ തങ്ങളെ വീണ്ടെടുക്കുവാൻ  വന്ന മശിഹയാണെന്ന് അവർ വിശ്വസിച്ചിരുന്നു.
പക്ഷേ അവരുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട്   മഹാപുരോഗിതൻമാരും പ്രമാണികളും യേശുവിനെ മരത്തിൽ തറച്ചു കൊന്നിട്ടിന്നു മൂന്നു നാൾ കഴിഞ്ഞിരിക്കുന്നു.
ആ യാഥാർത്ഥ്യം ആണ് ആർക്കും ഉണർത്തുവാൻ കഴിയാത്ത വിധം അവരുടെ ഹൃദയം അണഞ്ഞു പോകുവാൻ  കാരണം ആയത്.
അതുകൊണ്ട് തന്നെ ഉയർപ്പിൻ സുപ്രഭാതത്തിൽ കല്ലറയിൽ പോയി വന്നവർ പറഞ്ഞ ദൂതൻ മാരെ കുറിച്ചുള്ള ദർശനം പോലും ആ വ്യക്തിത്തങ്ങളിൽ  ആനന്ദം സൃഷ്ടിച്ചില്ല.
മറിച്ച്‌  അത് അവരിൽ പരിഭ്രമം ആയിരുന്നു സൃഷ്ടിച്ചത്.

post watermark60x60

ഈ നിലകളിൽ കേട്ടുപോയ അവരുടെ ഹൃദയത്തെ വീണ്ടും കത്തിക്കണമെങ്കിൽ,
അത്  ക്രിസ്തു വഴി വെളിപ്പെടുന്ന സുവിശേഷത്തിന് മാത്രമേ  കഴിയുമായിരുന്നുള്ളു.
അതുകൊണ്ടാണ് ആ രാത്രിയിൽ അവരോട് ചേർന്ന് നടന്ന ക്രിസ്തു,
മോശ മുതലുള്ള പ്രവാചകന്മാർ തന്നെ കുറിച്ച് പറഞ്ഞതിനെ അവർക്ക് വിശദീകരിച്ചു കൊടുത്തപ്പോൾ അവരുടെ ഹൃദയം ഉള്ളിൽ  കത്തിക്കൊണ്ടിരുന്നു എന്നത്  അവർ തന്നെ സാക്ഷ്യ പ്പെടുത്തിയതിന്റെ പിന്നിലെ കാരണം.
ക്രിസ്തീയ  ജീവിതത്തിന്റ വഴികളിൽ ദൈവീക വിശ്വാസം കൊണ്ടും, പ്രത്യാശകൊണ്ടും, ദൈവീക വാഗ്ദത്തങ്ങൾ കൊണ്ടും ശക്തർ ആണ് നാമെന്ന്  നമുക്ക്തന്നെ  സ്വയം തോന്നുമ്പോഴും,
അസാധാരണമായി സംഭവിക്കപ്പെടുന്ന  ചില  സംഭവങ്ങൾക്ക്  മുന്നിൽ,
നാമും ഇതുപോലെ അണഞ്ഞു പോകുന്ന ഹൃദത്തിന്റെ ഉടമകൾ ആയി മാറാറുണ്ട് ചിലപ്പോഴെങ്കിലും.
ഏതെങ്കിലും വ്യക്തികൾക്കോ,
അവർ പറയുന്ന ദൈവീക ദൂതുക്കൾക്കോ  നമ്മുടെ അണഞ്ഞു പോയ ഹൃദയത്തെ കത്തിക്കുവാൻ കഴിയാത്ത നിലകളിൽ നാം തകരപ്പെടാറുണ്ടെന്നുള്ളതാണ് വാസ്തവം.
ആവേശത്തോടെ നാം ഇന്നലകളിൽ ആമേൻ പറഞ്ഞേറ്റെടുത്ത ദൈവീക ദൂതുകൾ ക്കോ,
വാഗ്ദത്തങ്ങൾക്കോ,ദൈവീക വിശ്വാസങ്ങൾക്കോ ക്രിസ്തീയ ജീവിതത്തിന്റെ വഴികളിൽ നമ്മെ ഒരടി പോലും  മുൻപോട്ടു നയിക്കുവാൻ കഴിയാത്ത നിലകളിൽ തകരപ്പെടാത്ത ആരും തന്നെ കാണില്ല ക്രിസ്തീയ ജീവിതത്തിന്റെ ജീവിത  വഴികളിൽ.

ഇവിടെയാണ് ക്രിസ്തു തന്നെ നമ്മോട് ചേർന്ന് നടന്നുകൊണ്ട് തന്റെ തേജസുള്ള സുവീശേഷം  ഉപയോഗിച്ച് കേട്ടുപോയ നമ്മുടെ ഹൃദയത്തെ വീണ്ടും കത്തിച്ചിട്ട്,
ക്രിസ്തീയ ജീവിതത്തിന്റെ വഴികളിൽ ദൈവൊന്മുകമായി അതിശക്തിയോടെ  ഓടുവാൻ നമ്മെ  പ്രാപ്തിപ്പെടുത്തുന്നത്.
ക്രിസ്തുവിന്റ തേജസുള്ള സുവിശേഷം രക്ഷ പ്രാപിക്കുവാനുള്ള മാനവ കുലത്തിന്   നൽകിതരുന്ന സാധ്യതയും ഇതു തന്നെയാണ്.
പിശാച് ഇരുളാക്കി കളഞ്ഞ മാനവ ഹൃദയങ്ങളെ തന്റെ തേജസുള്ള സുവിശേഷത്തിന്റെ പ്രകാശനത്തെ കടത്തിവിട്ടിട്ട് അതിനെ  തെളിയിച്ചെടുത്തുകൊണ്ടാണ്  മാനവകുലത്തെ ക്രിസ്തു  രക്ഷയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.

Download Our Android App | iOS App

അതുകൊണ്ട് എന്റെ പ്രിയരേ,
ക്രിസ്തീയ ജീവിതത്തിന്റെ വഴികളിൽ അസാധാരണമായ  സംഭവിക്കപ്പെട്ട സംഭവങ്ങൾക്കു മുന്നിൽ നമ്മുടെ ഹൃദയം അണഞ്ഞു പോയെങ്കിൽ അവിടെ പ്രസക്തമായ ചോദ്യം ഇതാണ്.
തേജസ്സുള്ള സുവിശേഷം ഉപയോഗിച്ച് നമ്മുടെ അണഞ്ഞു പോയ ഹൃദയത്തെ ക്രിസ്തുവിന്  വേഗത്തിൽ കത്തിക്കത്തക്കനിലയിൽ സുവിശേഷവുമായി നമുക്ക് ഒരു ആത്മ ബന്ധം ഉണ്ടോ?
ക്രിസ്തുവിന് നമ്മുടെ ആത്മാവിൽ വസിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തോട്  തേജസ്സുള്ള  സുവിശേഷം ഉപയോഗിച്ച്‌ മൃധുവായി  സംസാരിക്കാൻ കഴിയുന്ന തരത്തിൽ വീണ്ടും ജനന അനുഭവത്തിലൂടെ നാം ക്രിസ്തുവിന് നമ്മുടെ ആത്മാവിൽ ഒരു വാസം   നൽകി കൊടുത്തിട്ടുണ്ടോ?
ഇല്ലങ്കിൽ ഈ ദിനങ്ങളിൽ നാം ആ നിലകളിലൊരു മാറ്റങ്ങൾക്കു വിധേയപെട്ടെ മതിയാകു.
അങ്ങനെ സുവീശേഷത്തിന്റെ ശക്തയാൽ കത്തുന്ന ഹൃദയവുമായി ക്രിസ്തീയ ജീവിതത്തിന്റെ വഴികളിൽ നമുക്കു ശക്തരായി  യാത്ര തുടരാം.

– ജീവൻ സെബാസ്റ്റ്യൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like