ഐ.പി.സി അബുദാബി ഗോസ്പൽ മീറ്റിംഗ്‌ ഓഗസ്റ്റ് 27 മുതൽ

അബുദാബി:  ഇന്ത്യാ പെന്തെക്കോസ്ത്  ദൈവസഭ, അബുദാബി സഭയുടെ നേതൃത്വത്തിൽ  2021 ഓഗസ്റ്റ് 27, 28, 29 (വെള്ളി, ശനി, ഞായർ) തീയതികളിൽ സുവിശേഷയോഗങ്ങൾ  ക്രമീകരിച്ചിരിക്കുന്നു.
എല്ലാ ദിവസവും വൈകിട്ട് യു.എ.ഇ സമയം 7.30നു സൂം ഫ്ലാറ്റ് ഫോം വഴി  ആയിരിക്കും മീറ്റിംഗ് നടക്കുന്നത്.
പാസ്റ്റർ.ജോ.തോമസ് (എസ്.എ.ബി.സി ബാംഗ്ലൂർ ),  ഡോ.വി.ടി.എബ്രഹാം (സൂപ്രണ്ടന്റ്.എ.ജി മലബാർ ഡിസ്‌ട്രിക്‌ട് കൗൺസിൽ ),പാസ്റ്റർ. എബി പീറ്റർ (പ്രിൻസിപ്പൽ – ഐ.പി.സി തേയോളജിക്കൽ സെമിനാരി കോട്ടയം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ. കെ.എം ജെയിംസും,  പാസ്റ്റർ. സാമുവേൽ.എം  തോമസും ശുശ്രൂഷകൾക്ക്  നേതൃത്വം നൽകും.ഐ.പി.സി അബുദാബി കൊയർ  ഗാന ശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

You might also like